സ്ത്രീപക്ഷ രചനകളുടെ രാഷ്ട്രീയം ചർച്ച ചെയ്ത് ‘ചില്ല ഒക്ടോബർ വായന’
റിയാദ്: സ്ത്രീപക്ഷ രചനകളും സാമൂഹിക യാഥാർഥ്യങ്ങളും ചർച്ച ചെയ്ത് ചില്ലയുടെ ഒക്ടോബർ മാസത്തെ വായന പരിപാടി റിയാദ് ലുഹ ഓഡിറ്റോറിയത്തിൽ നടന്നു.
വ്യത്യസ്ത പ്രമേയങ്ങളിലുള്ള നാല് കൃതികളുടെ വായനാനുഭവങ്ങളും ചർച്ചകളും സംഗമത്തെ ശ്രദ്ധേയമാക്കി. ബൃന്ദ കാരാട്ട് രചിച്ച ‘ഹിന്ദുത്വ ആൻഡ് വയലൻസ് എഗെയ്ൻസ്റ്റ് വിമൻ’എന്ന കൃതിയുടെ വായനാനുഭവം പങ്കുവെച്ച് വി.കെ.ഷഹീബ പരിപാടിക്ക് തുടക്കം കുറിച്ചു. സി.എസ്.ചന്ദ്രികയുടെ ‘കാന്തൽ’എന്ന നോവലിന്റെ വായന മൂസ കൊമ്പൻ നിർവഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘വിഖ്യാതമായ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലെ 'അമ്മ' എന്ന കഥ ഷംസുദ്ദീൻ മച്ചിഞ്ചേരിയും എം.ടി. വാസുദേവൻ നായരുടെ 'മഞ്ഞ്' എന്ന നോവലിന്റെ വായനാനുഭവം ഷബി അബ്ദുൽ സലാമും പങ്കുവെച്ചു. അലിയുടെ 'ഗാന്ധിത്തൊടൽമാല' എന്ന കവിത സുഭാഷ് അവതരിപ്പിച്ചു. ചർച്ചയിൽ വിപിൻകുമാർ, സീബ കൂവാട്, ഷിംന സീനത്ത്, റഫീഖ് പന്നിയങ്കര, രാമകൃഷ്ണൻ, സുരേഷ് ലാൽ എന്നിവർ സംസാരിച്ചു. നാസർ കാരക്കുന്ന് മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.