ഖത്തർ പ്രകൃതിവാതക കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് സൗദി
റിയാദ്: അറേബ്യൻ ഉൾക്കടലിൽ ഖത്തർ ഗ്യാസ് ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘അൽ മായ്ദ’ എന്ന ദ്രവീകൃത പ്രകൃതിവാതക കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സമുദ്ര നാവിക സുരക്ഷയെയും ആഗോള ഊർജ വിതരണത്തെയും ബാധിക്കുന്ന എല്ലാത്തരം ലംഘനങ്ങളെയും തള്ളിക്കളയുന്നതായി സൗദി വ്യക്തമാക്കി.
കപ്പലുകളുടെ സംരക്ഷണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുരക്ഷക്കുമായി ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികളിലും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സമുദ്ര സുരക്ഷയും അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനും അന്താരാഷ്ട്ര നിയമം നടപ്പാക്കാനുമായി അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം സൗദി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.