യാംബു: 12 വർഷത്തെ പ്രവാസം മതിയാക്കി യാംബുവിലെ സുഹൈബ് നായക്കൻ നാട്ടിലേക്ക് മടങ്ങുന്നു. കണ്ണൂർ സ്വദേശിയായ സുഹൈബ് 2011 ജുബൈലിലാണ് പ്രവാസം തുടങ്ങിയത്.
2018ൽ യാംബുവിലെത്തിയ അദ്ദേഹം സമാ മെഡിക്കൽ കമ്പനിയുടെ ഓപറേഷൻ മാനേജർ ആയി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് വിരമിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.സാമൂഹിക സേവന പ്രവർത്തനത്തിൽ സജീവമായ അദ്ദേഹം കെ.എം.സി.സി യാംബു കണ്ണൂർ ജില്ല പ്രസിഡന്റ് ആയിരുന്നു.
ആതുര മേഖലയിൽ മറ്റുള്ള സന്നദ്ധ സംഘടനകളുമായും മറ്റും സഹകരിച്ച് മികവുറ്റ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ യാംബുവിൽ സുഹൈബ് രംഗത്തുണ്ടായിരുന്നു.കെ.എം.സി.സി യാംബു കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടി സെൻട്രൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി മുസ്തഫ മൊറയൂർ ഉദ്‌ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഒ.പി. അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സുഹൈബ് നായക്കനുള്ള കെ.എം.സി.സിയുടെ ഉപഹാരം യാംബു കണ്ണൂർ ജില്ല കമ്മിറ്റി ചെയർമാൻ അബ്ദുറഷീദ് കാട്ടാമ്പള്ളി നൽകി.കെ.പി.എ. കരീം താമരശ്ശേരി, നാസർ നടുവിൽ, ഷറഫുദ്ദീൻ ഒഴുകൂർ, അബ്ദുറഹീം കരുവന്തിരുത്തി, അബ്ദുറസാഖ് നമ്പ്രം, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ സംസാരിച്ചു.സുഹൈബ് നായക്കൻ മറുപടിപ്രസംഗം നടത്തി.
യാംബുവിലെ ആതുരസേവന മേഖലയിലുള്ള പ്രവർത്തനങ്ങളും കെ.എം.സി.സിയോടൊത്തുള്ള സാമൂഹിക സന്നദ്ധപ്രവർത്തനങ്ങളും ജീവിതത്തിൽ ഏറെ പ്രചോദനം നൽകുന്നതായും നാട്ടിലെത്തിയാലും സാമൂഹിക സേവന മേഖലയിൽ സജീവമാകാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അബ്ദുറഹീം അരിമ്പ്ര സ്വാഗതവും അബ്ദുൽ റാസിഖ് പാമ്പുരുത്തി നന്ദിയും പറഞ്ഞു. മൂസ തളിപ്പറമ്പ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.