പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥമാറ്റം: ട്രാഫിക് വകുപ്പ് നിയമാവലി പുറത്തിറക്കി

ജിദ്ദ: മൂടൽമഞ്ഞ്, കനത്ത മഴ, കാറ്റ് തുടങ്ങി പെട്ടെന്ന് കാലാവസ്ഥ മാറുന്ന സന്ദർഭങ്ങളിൽ വാഹനമോടിക്കുമ്പോൾ കർശന ജാഗ്രതപാലിക്കണമെന്ന് ട്രാഫിക് ഡയറക്ട്രേറ്റ് മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കാനാണ് ആറ് നിർദേശങ്ങൾ പുറത്തിറക്കിയത്. വാഹനങ്ങളിൽ ഫോഗ് ലൈറ്റുകൾ ഉണ്ടെങ്കിൽ ഉപയോഗിക്കണം, ഹൈ ലൈറ്റ് ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം, വേഗത കുറക്കണം, പെട്ടെന്ന് വാഹനം നിർത്തരുത്, വാഹനം നിർത്തണമെന്ന് തോന്നുന്നുവെങ്കിൽ റോഡിന് സമീപം ഒതുക്കിനിർത്തുകയും മുന്നറിയിപ്പ് ലൈറ്റുകൾ ഉപയോഗിക്കുകയും ചെയ്യണമെന്നും ട്രാഫിക് വകുപ്പ് നിർദേശിച്ചു.

Tags:    
News Summary - Sudden change in weather: Traffic department releases rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.