ബി​ലാ​ൽ കൂ​വ​പ്ര (ഒ​ന്നാം സ്ഥാ​നം), നാ​ജി​ദ് യൂ​സു​ഫ് (ര​ണ്ടാം സ്ഥാ​നം), അ​മ​ൻ അ​ലി സ​നോ​ജ് (മൂ​ന്നാം സ്ഥാ​നം)

സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ഖു​ർ​ആ​ൻ ക്വി​സ് മ​ത്സ​രം: ബി​ലാ​ൽ കൂ​വ​പ്ര​ക്ക് ഒ​ന്നാം സ്ഥാ​നം

ജി​ദ്ദ: റ​മ​ദാ​നി​ൽ ജി​ദ്ദ നോ​ർ​ത്ത് സ്റ്റ​ഡ​ന്റ്സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ ബി​ലാ​ൽ കൂ​വ​പ്ര ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. നാ​ജി​ദ് യൂ​സു​ഫ്, അ​മ​ൻ അ​ലി സ​നോ​ജ് എ​ന്നി​വ​ർ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. റ​മ​ദാ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​നാ​യി തെ​രെ​ഞ്ഞെ​ടു​ത്ത അ​ൽ വാ​ഖി​അ അ​ധ്യാ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ക്വി​സ് മ​ത്സ​രം ന​ട​ത്തി​യ​ത്. 'ക​ഹൂ​ത്ത് പ്ലാ​റ്റ് ഫോം' ​വ​ഴി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ജി​ദ്ദ​യി​ലെ ഇ​മാം ബു​ഖാ​രി മ​ദ്ര​സ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​സ്സു​ബ്ഹാ​ൻ ആ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ. അ​ജ്മ​ൽ അ​ബ്ദു​ൽ ഗ​ഫൂ​ർ, ഫ​വാ​സ് ക​ട​പ്ര​ത്ത്, ടി.​കെ. ഫി​ദ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സ്റ്റു​ഡ​ൻ​സ് ഇ​ന്ത്യ നോ​ർ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ സ​നോ​ജ് അ​ലി സ​മാ​പ​ന പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. മെ​ഹ​ക് ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Students India Quran Quiz Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.