ഡോണൾഡ് ട്രംപ്


‘മക്കാ സംയുക്ത പ്രതിരോധ കരാർ’ ധീരവും നിർണായകവുമായ ചുവടുവെപ്പെന്ന് ട്രംപ്​

റിയാദ്: സൗദി അറേബ്യ, തുർക്കിയ, പാകിസ്​താൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച ചരിത്രപ്രധാനമായ ‘മക്ക സംയുക്ത പ്രതിരോധ ഉടമ്പടി’യെ യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷാ സഹകരണത്തിലും സ്വയം പ്രതിരോധ സംവിധാനങ്ങളിലും കാതലായ മാറ്റം കുറിക്കുന്നതാണ് ഈ നീക്കമെന്നും, തികച്ചും ധീരവും നിർണായകവുമായ ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ത​െൻറ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ പ്രതികരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കരാറിൽ മൂന്ന് രാജ്യങ്ങളും പങ്കാളികളായതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു. മധ്യപൂർവ്വേഷ്യൻ രാജ്യങ്ങൾ തമ്മിൽ വളർന്നുവരുന്ന പരസ്പര അടുപ്പത്തി​െൻറ തെളിവാണ് ഈ കരാർ.

ഒപ്പം, സ്വയം പ്രതിരോധിക്കാൻ കൂടുതൽ ഫലപ്രദവും ശക്തവുമായ രീതിയിൽ സഹകരിക്കാനുള്ള കരാർ പങ്കാളികളുടെ താൽപ്പര്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. മേഖലാതലത്തിൽ രാജ്യങ്ങൾ കാട്ടുന്ന ഉയർന്ന ഏകോപനവും ആത്മബന്ധവും എടുത്തുപറഞ്ഞ യു.എസ് പ്രസിഡൻറ്​, സംയുക്ത പ്രതിരോധ രംഗത്ത് വരുംനാളുകളിൽ ഈ കരാർ വലിയ പ്രാധാന്യം നേടുമെന്നും അഭിപ്രായപ്പെട്ടു.


Tags:    
News Summary - Trump calls 'Maccabi Joint Defense Agreement' a bold and decisive step

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.