ജിദ്ദ: സൗദി അറേബ്യയിൽ ടൊയോട്ട അന്താരാഷ്ട്ര മോട്ടോർ റാലിക്ക് തുടക്കം. രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഹാഇലിലാണ് റാലി ആരംഭിച്ചത്. മഗ്വാഅ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഹാഇൽ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഅദ് ഫ്ലാഗ്ഓഫ് ചെയ്തു. ഈ വർഷത്തെ സീസണിലെ ക്രോസ് കൺട്രി റാലിക്കുള്ള ലോകകപ്പിെൻറ ഏഴാമത്തെയും അവസാനത്തെയുമായ റൗണ്ടിനെ പ്രതിനിധാനം ചെയ്യുന്നതാണിത്.
സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽ ഫൈസൽ, മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്രിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 17 വർഷം മുമ്പാണ് ടൊയോട്ട ഹാഇൽ അന്താരാഷ്ട്ര റാലി ആരംഭിച്ചതെന്നും സാമ്പത്തികവും വിനോദസഞ്ചാരപരവുമായ നല്ല സ്വാധീനം ഇത് ചെലുത്തിയതായും മേഖല ഗവർണർ പറഞ്ഞു. ജിദ്ദയിൽ സൗദി ഫോർമുല വൺ കാറോട്ട മത്സരത്തിന് ആതിഥേയത്വം വഹിച്ചതിനു പിന്നാലെയാണ് ഹാഇലിൽ റാലി നടക്കുന്നതെന്ന് അമീർ ഖാലിദ് ബിൻ സുൽത്താൻ പറഞ്ഞു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാർ റാലി ചാമ്പ്യന്മാരെ ഹാഇൽ മരുഭൂമിയിൽ മത്സരത്തിനെത്തിക്കുന്നതിൽ മേഖലയും രാജ്യവും സന്തുഷ്ടരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.