ജിദ്ദ: അല്‍ഹയാത് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ കായികമേള ഡയറക്ടര്‍ അബ്്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിച്ച പരിപാടിയില്‍ സ്കൂള്‍ ജനറല്‍ ക്യാപ്റ്റന്‍ അദ്നാന്‍ അഹ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ മാനേജര്‍ ഫഹദ് അല്‍ മ്യൂട്ടിരി, വിദ്യാഭ്യാസ വിഭാഗം സൂപ്പര്‍വൈസര്‍ യഹ്യ അല്‍ശലാനി എന്നിവര്‍ സല്യൂട്ട് സ്വീകരിച്ചു. അക്കാഡമിക് പ്രിന്‍സിപ്പല്‍ അന്‍വര്‍ഷാജ വേങ്ങാശ്ശേറി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജലീല്‍ സ്വാഗതവും സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു .
128 പോയിന്‍റ് നേടി സഫയര്‍ ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരാരായി.123 പോയിന്‍റ് നേടി എമറാള്‍ഡ് രണ്ടാം സ്ഥാനവും 80 , 74 എന്നീ പോയിന്‍റുകളോടെ റൂബി , ഡയമണ്ട് എന്നീ ഹൗസുകള്‍ മൂന്നും നാലും സ്ഥാനങ്ങള്‍ നേടി . സ്പോര്‍ട്സ് കമ്മിറ്റി മെമ്പര്‍മാരായ മുഹമ്മദ് റഷീദ് ,അബ്ദുല്‍ മജീദ് ,അസദ് ഇസ്മായില്‍ , അധ്യാപകരായ പത്മരാജന്‍ , മുഷ്താഖ് അഹ്മദ് , മുഹമ്മദ് ഇസ്ലാം ,ഇബ്ന്‍ ഷെരീഫ് ,മുഹമ്മദ് അലി ,അനില്‍ കുമാര്‍ , ഖാലിദ് സാദ് , നുഹ്മാന്‍, ഉസ്മാന്‍, മിഷാല്‍, നബീല്‍ ,മന്‍സൂര്‍, ബഷീര്‍ ,അദ്നാന്‍ , ഷിഫില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.