Posted On
date_range Updated On
date_range പാലക്കാട് സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു
ജിദ്ദ: പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കയിലിയാട് പറക്കൂത്ത് മുഹമ്മദിെൻറ മകൻ സജീർ (34) മക്ക ഹറമിൽ കുഴഞ്ഞുവീണു മരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ത്വാഇഫിൽ നിന്ന്ജി ദ്ദയിലെ ആശുപത്രിയിൽ വന്ന് തിരിച്ചുപോയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.
ഹറം പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. 10 വർഷമായി ത്വാഇഫിൽ ജോലി ചെയ്തു വരികയാണ്. മാതാവ്: ഖദീജ വല്ലപ്പുഴ. ഭാര്യ: റംഷീന. രണ്ട് മക്കളുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.