മടക്കയാത്ര മുടങ്ങി ജിദ്ദ എയർപ്പോർട്ടിൽ കുടുങ്ങിയ മലയാളി ഉംറ തീർഥാടകരുടെ പ്രശ്​നത്തിന്​ പരിഹാരം

ജിദ്ദ: നിശ്ചിത സമയത്ത്​ സ്വദേശത്തേക്ക്​ മടങ്ങാനാവാതെ മലയാളി ഉംറ തീർഥാടകർ ഒരു ദിവസത്തോളം ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങി. അനിശ്ചിതത്വം തീർത്ത ദുരിതങ്ങൾ​ക്കൊടുവിൽ എല്ലാവർക്കും ബോഡിങ്​ പാസ്​ കിട്ടി. അതിൽ പലരും ബുധനാഴ്​ച രാത്രിയോടെ നാട്ടിലേക്ക്​ തിരിച്ചു. ചൊവ്വാഴ്​ച പുറ​പ്പെടേണ്ടിയിരുന്ന തീർഥാടകർക്കാണ്​​ വിമാനത്താവളത്തിനകത്തേക്ക്​ യഥാസമയം കയറാനാകാത്തതിനാൽ യാത്ര മുടങ്ങിയത്​. സലാം എയർലൈൻസ്​ വിമാനത്തിൽ മസ്​കറ്റ്​ വഴി തിരുവനന്തപുരത്തേക്ക്​ പേകേണ്ടിയിരുന്ന 23 ഉം ഇൻറിഗോ വിമാനത്തിൽ നേരിട്ട് കോഴിക്കോ​േട്ടക്ക്​ പോകേണ്ട 45 ഉം തീർഥാടകരുടെ യാത്രയാണ്​ മുടങ്ങിയത്​​.

സമയത്തിന്​ മുമ്പ്​ വിമാനത്താവളത്തിലെത്തിയെങ്കിലും അകത്തേക്ക്​ കയറ്റിവിടാത്തതിനാലാണ്​ യാത്ര മുടങ്ങിയതെന്നാണ്​ യാത്രക്കാർ പറഞ്ഞത്​. വിവിധ രാജ്യക്കാരായ തീർഥാടകരുടെ ഒരുമിച്ചുള്ള തിരിച്ചുപോക്കും പല വിമാനങ്ങളുടെ വൈകലും കാരണം വിമാനത്താവളത്തിൽ അനുഭവപ്പെട്ട തിരക്കാണ്​ പിന്നീട്​ വന്ന മലയാളികളുൾപ്പടെയുള്ള തീർഥാടകർക്ക്​ അകത്ത്​ കടക്കാൻ തടസ്സമായതും, പ്രതിസന്ധിക്കിടയാക്കിയതും. 23 അംഗ സംഘത്തിലെ അഞ്ച്​ പേർ നേരത്തെ തന്നെ സൗദി എയർലൈൻസ്​ വഴി യാത്ര തിരിച്ചിരുന്നു. ബാക്കിയുള്ളവർക്ക്​ ബുധനാഴ്​ച വൈകി​േട്ടാടെ ബോർഡിങ്​ പാസ്​ കിട്ടി ടെർമിനിലെത്താൻ സാധിച്ചു​. വിമാനങ്ങളുടെ ലഭ്യത അനുസരിച്ച്​ ഇവരെല്ലാം വൈകാതെ നാട്ടിലേക്ക്​ മടങ്ങും. കോഴിക്കോ​േട്ടക്കുള്ള യാത്രക്കാർക്കും ബോഡിങ്​ പാസ്​ ലഭിച്ചിട്ടുണ്ട്​.

ബോഡിങ്​ പാസ്​ കിട്ടാതെയും വിമാനത്താവളത്തിന്​ അകത്തുകയറാനാവാതെയും ആയതോടെ യാത്രക്കാരെല്ലം വലിയ ആശങ്കയിലായിരുന്നു. എപ്പോൾ നാട്ടിലേക്ക്​ തിരിക്കാനാകുമെന്നറിയാതെ വിമാനത്താവളത്തിന്​ പുറത്ത്​ ഭക്ഷണം പോലും കിട്ടാതെ മണിക്കൂറുകൾ ദുരിതം സഹിക്കേണ്ടി വന്നു. ഇതിനിടയിൽ ചില സന്നദ്ധ സംഘടനകൾ ഭക്ഷണം എത്തിച്ചു നൽകിയതും പ്രശ്​നപരിഹാരത്തിന്​ ഇടപെടലുകളുണ്ടായതും​ ആശ്വാസമായി​.

മാർച്ച് 18 ന് ഉംറ തീർഥാടന വിസയിൽ വന്ന 23 പേരുടെ സംഘം മദീന സന്ദർശനം പൂർത്തിയാക്കി മടക്കയാത്രക്കായി ഷെഡ്യൂൾ ചെയ്ത വിമാനം കയറാൻ കൃത്യസമയത്ത് തന്നെ ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. വൈകീട്ട്​ അഞ്ചിനുള്ള യാത്രക്ക്​ ഉച്ചക്ക് 1.30 ന്​ തന്നെ വിമാനത്താവളത്തിൽ എത്തി. പക്ഷേ അപ്പോഴേക്കും അകത്തുകടക്കുന്നതിൽ നിന്ന്​ യാത്രക്കാർക്ക്​ വിലക്കുണ്ടായി. അതുപോലെയാണ്​ മറ്റൊരു ​ഗ്രൂപ്പിൽ വന്ന കോഴിക്കോ​േട്ടക്കുള്ള 45 തീർഥാടകരും പ്രതിസന്ധിയിലായത്​. ബോഡിങ്​ പാസ്​ കിട്ടിയതോടെ വലിയ ആശ്വാസത്തിലാണ്​. സഹായിക്കാൻ മുന്നോട്ട്​ വന്ന സാമൂഹിക പ്രവർത്തകരോടെല്ലാം നന്ദി പറയുകയാണ്​ അവരെല്ലാം.

Tags:    
News Summary - Solution to the problem of Malayalee Umrah pilgrims stranded at Jeddah airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.