ഷബീർ അബ്‌ദുൽ ഖാദർ നജാഹി

സാമൂഹികപ്രവർത്തകനായ വർക്കല സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: പ്രവാസികൾക്കിടയിൽ സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായിരുന്ന തിരുവനന്തപുരം വർക്കല ചിലക്കൂർ സ്വദേശി സബീന മൻസിൽ ഷബീർ അബ്‌ദുൽ ഖാദർ നജാഹി (42) റിയാദിൽ നിര്യാതനായി. ഞായറാഴ്​ച പുലർച്ചെ റബുഅയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്നു. പിതാവ്​: എ.കെ. തുഫൈൽ. മാതാവ്: അസീമ ബീവി. ഭാര്യ: എൻ. അൻസി. നാലു വയസ്സുള്ള ഒരു മകനുണ്ട്. മരണാനന്തര നടപടിക്രമങ്ങൾ ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ നടക്കുന്നു.

Tags:    
News Summary - Social activist from Varkala dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.