റിയാദ്: കഴിഞ്ഞ ദിവസങ്ങളിൽ തബൂഖിലെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലുണ്ടായ കനത്ത മഞ്ഞുവീഴ്ച അതിശയകരമായ ചില പ്രകൃതിദൃശ്യങ്ങൾ ബാക്കിവെച്ചതായി റിപ്പോർട്ട്.
നിരവധി പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ അപൂർവ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതോടെ ലോക ശ്രദ്ധയാകർഷിച്ച മനോഹര കാഴ്ചയായി മാറി. ഒട്ടകങ്ങളും കള്ളിമുള്‍ച്ചെടികളും മണല്‍പ്പരപ്പുമെല്ലാം മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദൃശ്യങ്ങളാണ് തബൂഖിൽനിന്ന് പുറത്തുവന്നത്. മഞ്ഞു വീഴ്ചയുടെ ആഘാതത്തിൽ ഒട്ടകങ്ങൾ വീണ പ്രദേശത്തെ ചിത്രങ്ങൾ ഇതിനോടകം വൈറലായി. കനത്ത മഞ്ഞുവീഴ്ചയും കഠിന തണുപ്പും സൗദിയുടെ വടക്കൻ ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രത്തിെൻറ കഴിഞ്ഞ ദിവസത്തെ മുന്നറിയിപ്പ് ശരിവെക്കുന്ന രീതിയിലായിരുന്നു പ്രകൃതിപ്രതിഭാസങ്ങൾ പ്രകടമായത്.
തബൂഖിെൻറ വടക്കുപടിഞ്ഞാറ് അലഖൻ പട്ടണത്തിലും അൽലോസ് പർവതനിരകളിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ഏറ്റവും കനത്ത മഞ്ഞുവീഴ്ചയുണ്ടായത്. മഞ്ഞുവീഴ്ച മൂലം മണൽ പരപ്പുകളും ചെടികളും വെള്ളപുതച്ച കാഴ്ച ഹൃദ്യമായ അനുഭവമാണ് പകർന്നുതരുന്നത്. പ്രദേശത്തെ കാലാവസ്ഥ സാധാരണ നിലയിലേക്ക് എത്തുന്നതും മഞ്ഞുരുകുന്നതും മരുഭൂമിയിലെ മണൽപരപ്പ് വെള്ള പുതപ്പിനടിയിൽനിന്നും വെളിയിൽ വരുന്നതും കാണാൻ കാത്തിരിക്കുകയാണ് പ്രദേശ വാസികൾ.
സൗദിയിലെ ഇൗ പ്രദേശങ്ങൾക്കു പുറമെ ഇൗ മേഖലയോട് ചേർന്നുവരുന്ന ജോർഡൻ, സിറിയ, ലബനാൻ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ച കനത്ത രീതിയിൽ ഉണ്ടായിരുന്നതായി അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടതായും കോവിഡ് പ്രതിരോധ കുത്തിെവപ്പുകൾ വരെ പലയിടത്തും മാറ്റിവെച്ചതായും വാർത്തയുണ്ട്. മഞ്ഞുവീഴ്ച മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് സിവിൽ ഡിഫൻസ് വിഭാഗത്തിെൻറയും മറ്റു സുരക്ഷ വിഭാഗങ്ങളുടെയും പട്രോളിങ്ങും നിരീക്ഷണവും ഏർപ്പെടുത്തി.
tabouk_snow
tabouk_snow_1
tabouk_snow_2
ഫോേട്ടാ: തബൂക്കിലെ മഞ്ഞുവീഴ്ചയുടെ കാഴ്ചകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.