റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ ഭാരവാഹികളും മറ്റ് കമ്മിറ്റിയംഗങ്ങളും കുടുംബ സംഗമത്തിൽ
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിൽ കഴിഞ്ഞ 28 വർഷമായി സജീവ സാന്നിധ്യമായ സാംസ്കാരിക സംഘടന റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ (റിഫ)യുടെ 17-ാം ഭരണസമിതി ചുമതലയേറ്റു. ഹരിദാസ് പറപ്പൂൽ (പ്രസി.), പ്രസാദ് കുമാർ നംബ്രത്ത് (സെക്ര.), റോയ് വർഗീസ് (ട്രഷ.),
കമർബാനു അബ്ദുൽസലാം, രാംദാസ് രാമു (വൈ. പ്രസി.), ജെയ്സൺ ജാസി, സുനിൽ കുമാർ (ജോ. സെക്ര.), ഇല്യാസ് മുഹമ്മദ്, ആൽവിൻ മാത്യു (ജോ. ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇവർ ഉൾപ്പെടെയുള്ള 24 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അടുത്ത രണ്ട് വർഷത്തേക്ക് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കുടുംബസംഗമത്തിൽ മുൻ പ്രസിഡൻറ് നിബു വർഗീസാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുത്ത റാഫി കൊയിലാണ്ടി, അനിത്ര ജ്യോമി, സാജിദ് വയനാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഹരിദാസ് പറപ്പൂൽ (പ്രസി.), പ്രസാദ് കുമാർ നംബ്രത്ത് (സെക്ര.), റോയ് വർഗീസ് (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.