ജിദ്ദ: നജ്റാനും അബഹയും ജുബൈലും കീഴടക്കിയ രുചിപ്പടയോട്ടത്തിനുശേഷം മീഫ്രണ്ട് ഒരുക്കുന്ന ‘വിജയ് ദം ദം ബിരിയാണി’ മാമാങ്കത്തിന്റെ ആവേശകരമായ മെഗാ റോഡ് ഷോകൾ ഈ ആഴ്ച ജിദ്ദയിലേക്കും യാംബുവിലേക്കും എത്തുന്നു. വ്യാഴാഴ്ച വൈകീട്ട് ആറിന് ബാഗ്ദാദിയ ഡിസ്ട്രിക്ടിലെ ലുലു ഹൈപ്പർ മാർക്കറ്റിലാണ് ജിദ്ദയിലെ പരിപാടി. പ്രശസ്ത അവതാരകനും ഫുഡ് വ്ലോഗറുമായ രാജ് കലേഷ് (കല്ലു) ജിദ്ദയിൽ മുഖ്യാതിഥിയാവും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് യാംബുവിലെ ടൊയോട്ടയിലുള്ള എൻകംഫർട്ട്സ് ഫുഡ് ആൻഡ് അക്കമഡേഷൻ ഓഡിറ്റോറിയത്തിലും റോഡ് ഷോ അരങ്ങേറും.വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
നേരത്തേ രജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ‘ലാറ്ററൽ എൻട്രി’ മത്സരമാണ് രണ്ട് റോഡ് ഷോകളിലെയും പ്രധാന ആകർഷണം. ഇതിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് നേരിട്ട് സെമിയിലേക്ക് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’ സ്വന്തമാക്കാം.
ബിരിയാണി മത്സരത്തിന് പുറമെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫാമിലി ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. വിജയികൾക്ക് വിജയ് മസാലയുടെ ഗിഫ്റ്റ് ഹാമ്പറുകളും മറ്റ് നിരവധി സമ്മാനങ്ങളും നേടാൻ അവസരമുണ്ടാകും. ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും മേയിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് ഈ റോഡ് ഷോകൾ ലക്ഷ്യമിടുന്നത്.
പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിന്റെ രുചി മഹാറാണി ആബിദ റഷീദ്, ഫുഡ് വ്ലോഗറും അവതാരകനുമായ രാജ് കലേഷ് എന്നിവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 40,000 റിയാൽ കാഷ് പ്രൈസ് ഉൾപ്പെടെ 50,000 റിയാലിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഫാമിലിക്കും ബാച്ചിലർമാർക്കും വെവ്വേറെയായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.madhyamam.com/dumdumbiriyani എന്ന ലിങ്ക് വഴിയോ 0573728259 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ അറിയാനും രജിസ്റ്റർ ചെയ്യാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.