മുഹമ്മദ് അഫ്സൽ
Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ആലിപ്പറമ്പ് പഞ്ചായത്ത് വട്ടപ്പറമ്പിലെ മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. 10 വർഷത്തോളമായി ദുബായിലും സൗദിയിലുമായി പ്രവാസിയായ ഇദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ജിദ്ദയിലെത്തിയത്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിൽ കമ്പ്യൂട്ടർ വിൽപ്പന സ്ഥാപനത്തിൽ എഞ്ചിനിയർ ആയി ജോലിചെയ്തുവരികയായിരുന്നു.
പിതാവ്: പാക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി, മാതാവ്: അരീക്കാട്ടുപറമ്പിൽ മൈമൂന, ഭാര്യ: കിളിയേങ്ങൽ ഉവൈസ, മക്കൾ: ഫാത്തിമ അജുവ (7), ഫാത്തിമ അസ (2 മാസം), സഹോദരിമാർ: ഹസനത്ത്, മുഹ്സിന, ആമിന. മൃതദേഹം ബക് ഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.