സോ​ന ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്റെ അ​ൽ ഖോ​ബാ​ർ ഷോ​റൂം ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

സോ​ന ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​​ന്റെ അ​ൽ ഖോ​ബാ​ർ ഷോ​റൂം പ്ര​വ​ർ​ത്ത​നമാരം​ഭി​ച്ചു

അ​ൽ ഖോ​ബ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ വി​പ​ണി​യി​ൽ നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വി​ശ്വാ​സ്യ​ത​യു​ടെ പ​ര്യാ​യ​മാ​യ സോ​ന ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​​ന്റെ ഏ​റ്റ​വും പു​തി​യ ഫ്ലാ​ഗ്ഷി​പ് ഷോ​റൂം അ​ൽ ഖോ​ബ​റി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ആ​ഭ​ര​ണ​പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.​

റെ​ദാ ഹ​സാ​ർ​ഡ് ക​ൺ​ട്രോ​ൾ സി.​ഇ.​ഒ മു​ഹ​മ്മ​ദ് ഇ​സ​ത്ത്​ ബെ​ക്ക് റി​ബ​ൺ മു​റി​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സൗ​ദി ച​ല​ച്ചി​​ത്ര​പ്ര​വ​ർ​ത്ത​ക​യും നി​ർ​മാ​താ​വു​മാ​യ ഡോ. ​മ​ഹാ അ​ൽ സാ​ത്തി കേ​ക്ക്​ മു​റി​ച്ചു. പ്ര​മു​ഖ റേ​ഡി​യോ ജോ​ക്കി സ​ത്യ (റേ​ഡി​യോ മി​ർ​ച്ചി) അ​വ​താ​ര​ക​യാ​യി​രു​ന്നു.

അ​ൽ ഖോ​ബ​റി​ലെ മാ​ർ​ക്ക് ആ​ൻ​ഡ് സേ​വ് മാ​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഷോ​റൂം എ​ല്ലാ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.1984-ൽ ​റി​യാ​ദി​ൽ കെ.​വി. മോ​ഹ​ന​നും സോ​ന മോ​ഹ​ന​നും ചേ​ർ​ന്നാ​ണ് സോ​ന ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന് തു​ട​ക്ക​മി​ട്ട​ത്. സൗ​ദി​യി​ൽ ആ​ദ്യ​മാ​യി 22 കാ​ര​റ്റ് സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച ഈ ​ബ്രാ​ൻ​ഡ്, നാ​ല് പ​തി​റ്റാ​ണ്ടു​ക​ളാ​യി ശു​ദ്ധി​ക്കും​മി​ക​വി​നും പേ​രെ​ടു​ത്ത​വ​രാ​ണ്. നി​ല​വി​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ വി​വേ​ക് മോ​ഹ​ൻ, ശ്യാം ​മോ​ഹ​ൻ, ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ർ ശ്രു​തി വി​വേ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും ഒ​ത്തു​ചേ​രു​ന്ന ഡി​സൈ​നു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ‘ഗ്രാ​ൻ​ഡ് ഓ​പ​ണി​ങ്​ ക​ല​ക്ഷ​ൻ’ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 13 വ​രെ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 60 ശ​ത​മാ​നം കി​ഴി​വും ആ​റ്​ ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ലൈ​റ്റ് വെ​യ്റ്റ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ പ​ണി​ക്കൂ​ലി​യി​ൽ 25 ശ​ത​മാ​നം ഇ​ള​വും ല​ഭ്യ​മാ​ണ്. തി​ര​ഞ്ഞെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക്​ പ​ണി​ക്കൂ​ലി ഈ​ടാ​ക്കു​ന്ന​ത​ല്ല.

പ​ഴ​യ സ്വ​ർ​ണം മാ​റ്റി​യെ​ടു​ക്കു​മ്പോ​ൾ ക​ട്ടി​ങ്​ ചാ​ർ​ജു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പു​തി​യ ഷോ​റൂ​മി​ൽ എ​ത്തു​ന്ന മു​ഴു​വ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഗ്രാ​ൻ​ഡ് ല​ക്കി ഡ്രോ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Sona Gold and Diamonds' Al Khobar showroom begins operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.