ഷിയാസ് കോട്ടയിൽ (പ്രസി.), സെയ്ഫ് കൂട്ടുങ്കൽ (ജന. സെക്ര.), അമീർ കൊപ്പറമ്പിൽ (ട്രഷ.), ശിഹാബ് കൊട്ടുകാട് (ചെയർ.)

പീസ് വാലി റിയാദ് ചാപ്റ്റർ നിലവിൽ വന്നു; ഷിയാസ് കോട്ടയിൽ പ്രസിഡന്റ്​, സെയ്ഫ് കൂട്ടുങ്കൽ സെക്രട്ടറി

റിയാദ്: സാന്ത്വന പരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കോതമംഗലം നെല്ലിക്കുഴി ആസ്ഥാനമായുള്ള പീസ് വാലിയുടെ റിയാദ് ചാപ്റ്റർ രൂപവത്കരിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന രൂപവത്കരണ യോഗത്തിന് പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, കോഓഡിനേറ്റർ സാബിത് ഉമർ, ഷംസുദീൻ നദ്‌വി, മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി. റിയാദ്​ ചാപ്​റ്ററിന്റെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.

ഷിയാസ് കോട്ടയിൽ (പ്രസി.), സെയ്ഫ് കൂട്ടുങ്കൽ (ജന. സെക്ര.), അമീർ കൊപ്പറമ്പിൽ (ട്രഷ.), കരീം കാനാമ്പുറം (ചീഫ് കോഓഡി.), അലി തട്ടുപറമ്പിൽ, മുഹമ്മദാലി മരോട്ടിക്കൽ (വൈ. പ്രസി.), നിഷാദ് ചെറുവട്ടൂർ, ഷൈജു പച്ച (ജോ. സെക്ര.), മുഹമ്മദ് സഹൽ (ജോ.​ ട്രഷ.), മുജീബ് മൂലയിൽ (കോഓഡി.) എന്നിവരാണ്​ ഭാരവാഹികൾ. ശിഹാബ് കൊട്ടുകാട് (ചെയർ.), റഹ്​മാൻ മുനമ്പത്ത്, അലി ആലുവ, ജയൻ കൊടുങ്ങല്ലൂർ, ഡെന്നി കൈപ്പനാനി, ജോയ് ചാക്കോ, അഷറഫ് മൂവാറ്റുപുഴ, ഉസ്മാൻ പരീത് എന്നിവരടങ്ങിയ ഉപദേശക സമിതിയും രൂപവത്​കരിച്ചു.

ഷുക്കൂർ ആലുവ, മുഹമ്മദ് ഉവൈസ്, സലാം പെരുമ്പാവൂർ, ജോയ്സ് പോൾ, ജൂബി ലൂക്കോസ്, സുഭാഷ് അമ്പാട്ട്, അമീർ കാക്കനാട്, അംജദ് അലി, അനസ് കായംകുളം, ജസീർ കോതമംഗലം, ഹരി കായംകുളം, സാജു ദേവസ്സി, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ, നിഹാസ് പാനൂർ, നിസാർ കൊച്ചിൻ, റിജോ ഡൊമിനിക്കോസ്, റിജോഷ് കടലുണ്ടി, താജുദ്ദീൻ, സെയ്ഫ് കായംകുളം, ഡൊമിനിക് സാവിയോ, ഷെമീർ ചെറുവട്ടൂർ, ഷിഹാബുദ്ദീൻ ഹെൽപ്‌ലൈൻ ഗ്രൂപ്പ്, റിയാസ് സി.കെ. ഗ്രൂപ്പ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ കൂടുതൽ ജീവകാരുണ്യ പദ്ധതികൾ വരും ദിവസങ്ങളിൽ റിയാദിൽ കേന്ദ്രീകരിച്ച് നടപ്പാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Peace Valley Riyadh Chapter launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.