തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യിമ​ക്ക​യി​ൽ ‘സ്മാ​ർ​ട്ട് റോ​ബോ​ട്ട്’ സ​ജ്ജം

മ​ക്ക: മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ അ​ത്യാ​ധു​നി​ക മ​ൾ​ട്ടി ഫ​ങ്ഷ​ണ​ൽ സ്മാ​ർ​ട്ട് റോ​ബോ​ട്ടു​ക​ൾ രം​ഗ​ത്തി​റ​ക്കി. ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ഹ​റ​മി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​രു​ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി​യാ​ണ് ഈ ​ഡി​ജി​റ്റ​ൽ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി വി​ദേ​ശ ഭാ​ഷ​ക​ളി​ൽ ഒ​രേ​സ​മ​യം പ്ര​വ​ർ​ത്തി​ക്കാ​ൻ ശേ​ഷി​യു​ള്ള ഈ ​റോ​ബോ​ട്ടു​ക​ൾ, ഹ​റ​മി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ ആ​ത്മീ​യ​വും ബൗ​ദ്ധി​ക​വു​മാ​യ അ​നു​ഭ​വ​ങ്ങ​ളെ കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​ക്കാ​നും അ​വ​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ടു​ന്നു. തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​െൻറ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രു​മാ​യി സു​ഗ​മ​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ത​ത്സ​മ​യ വി​വ​ർ​ത്ത​ന സൗ​ക​ര്യം, തീ​ർ​ഥാ​ട​ക​രു​ടെ വി​വി​ധ​ങ്ങ​ളാ​യ മ​ത​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ക​ൾ, ഇ​രു​ഹ​റ​മു​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളെ​യും അ​വി​ടെ ല​ഭ്യ​മാ​യ സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​സ്മാ​ർ​ട്ട് റോ​ബോ​ട്ട് വ​ഴി ല​ഭ്യ​മാ​കും. കൂ​ടാ​തെ, ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​മാ​യ രീ​തി​യി​ൽ ഇ​ന്റ​റാ​ക്ടി​വ് മ​ത​പ​ര​വും ബോ​ധ​വ​ത്ക​ര​ണ​പ​ര​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളും റോ​ബോ​ട്ട് പ്ര​ദ​ർ​ശി​പ്പി​ക്കും. വ​ർ​ധി​ച്ചു​വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സൃ​ത​മാ​യി സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും ഇ​രു​ഹ​റ​മു​ക​ളി​ലെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​നു​മു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ വി​ക​സ​ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. നി​ർ​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും, തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ മി​ക​ച്ച​തും സു​ഗ​മ​വു​മാ​യ അ​നു​ഭ​വം സ​മ്മാ​നി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 

5,158 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി, അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു 

  • മ​ദീ​ന​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി റെ​ഡ്ക്ര​സ​ൻ​റ്​ 

മ​ദീ​ന: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് മ​ദീ​ന മേ​ഖ​ല​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ മെ​ഡി​ക്ക​ൽ-​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സൗ​ദി റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി രം​ഗ​ത്ത്. മ​ദീ​ന മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ​ത്തി​യ 5,158 തീ​ർ​ഥാ​ട​ക​രെ ഇ​തി​നോ​ട​കം റെ​ഡ് ക്ര​സ​ൻ​റ്​ അ​തോ​റി​റ്റി വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തോ​ടൊ​പ്പം , ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ മ​റ്റ് 5,891 പേ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത രീ​തി​യി​ൽ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും അ​തോ​റി​റ്റി​യു​ടെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് സാ​ധി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് മ​ദീ​ന​യി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്നു​ള്ള 11 പ​ങ്കാ​ളി​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 118 ഫീ​ൽ​ഡ് ആം​ബു​ല​ൻ​സ് സം​ഘ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് സ​ജീ​വ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. റെ​ഡ് ക്ര​സ​ൻ​റി​െൻറ മെ​ഡി​ക്ക​ൽ ഡി​സ്പാ​ച്ച് സെൻറ​റി​ൽ ഈ ​കാ​ല​യ​ള​വി​ൽ ആ​കെ 42,600 ഫോ​ൺ കോ​ളു​ക​ളാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ല​ഭി​ച്ച​ത്. ഇ​വ​യി​ൽ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ അ​തി​വേ​ഗം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും, 13,000ൽ ​പ​രം കേ​സു​ക​ൾ അ​ടി​യ​ന്ത​ര ആം​ബു​ല​ൻ​സ് കേ​സു​ക​ളി​ൽ അ​തോ​റി​റ്റി കൃ​ത്യ​മാ​യ സ​മ​യ​ത്ത് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നാ​യി റെ​ഡ് ക്ര​സ​ൻ​റി​െൻറ എ​യ​ർ ആം​ബു​ല​ൻ​സ് സം​വി​ധാ​ന​വും പൂ​ർ​ണ സ​ജ്ജ​മാ​യി​രു​ന്നു. ആ​കാ​ശ മാ​ർ​ഗ​മു​ള്ള അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 36 സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്. ഇ​തി​ലൂ​ടെ തീ​വ്ര പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യി വ​ന്ന 11 രോ​ഗി​ക​ളെ എ​യ​ർ ആം​ബു​ല​ൻ​സ് മാ​ർ​ഗം അ​തി​വേ​ഗം ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. കൂ​ടാ​തെ, ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള രോ​ഗി​ക​ൾ​ക്ക് അ​തി​വേ​ഗ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ചാ​ന​ലു​ക​ളും അ​തോ​റി​റ്റി സ​ജീ​വ​മാ​ക്കി​യി​രു​ന്നു. ഈ ​പ്ര​ത്യേ​ക സം​വി​ധാ​ന​ത്തി​ലൂ​ടെ മ​സ്തി​ഷ്കാ​ഘാ​തം ബാ​ധി​ച്ച 31 രോ​ഗി​ക​ൾ​ക്കും, ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ 28 രോ​ഗി​ക​ൾ​ക്കും, ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളേ​റ്റ 16 രോ​ഗി​ക​ൾ​ക്കും വ​ള​രെ വേ​ഗ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ചി​കി​ത്സാ ഫ​ല​പ്രാ​പ്തി​യും വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​അ​തി​വേ​ഗ മെ​ഡി​ക്ക​ൽ ചാ​ന​ലു​ക​ൾ ഏ​റെ സ​ഹാ​യ​ക​ര​മാ​യി. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തു​പ​ക​രാ​ൻ വ​ൻ സ​ന്ന​ദ്ധ​സേ​വ​ക​രു​ടെ നി​ര​യും മ​ദീ​ന​യി​ലു​ട​നീ​ളം സ​ജീ​വ​മാ​ണ്. ആ​കെ 1,054 സ്ത്രീ-​പു​രു​ഷ വ​ള​ൻ​റി​യ​ർ​മാ​രാ​ണ് ഇ​ത്ത​വ​ണ ആ​രോ​ഗ്യ രം​ഗ​ത്തും, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും, അ​നു​ബ​ന്ധ സ​ഹാ​യ​ങ്ങ​ളി​ലു​മാ​യി പ​ങ്കാ​ളി​ക​ളാ​യ​ത്. ഇ​വ​ർ ഒ​ന്നി​ച്ച് ആ​കെ 8,432 മ​ണി​ക്കൂ​റാ​ണ് മ​ദീ​ന​യി​ൽ സ​ന്ന​ദ്ധ സേ​വ​നം കാ​ഴ്ച​വെ​ച്ച​ത്. 

മി​ന എ​മ​ർ​ജ​ൻ​സി ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 400 ആ​യി വ​ർ​ധി​പ്പി​ച്ചു

മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി മി​ന എ​മ​ർ​ജ​ൻ​സി ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പാ​ക്കി​യ ര​ണ്ടാം​ഘ​ട്ടം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി. സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ക​ദാ​ന ഡെ​വ​ല​പ്‌​മെൻറ്​ ക​മ്പ​നി​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഹ​ജ്ജ് വേ​ള​യി​ലെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ഈ ​വി​പു​ലീ​ക​ര​ണം സ​ഹാ​യ​ക​ര​മാ​കും. വ​ലി​യ രീ​തി​യി​ലു​ള്ള നി​ർ​മാ​ണ വി​പു​ലീ​ക​ര​ണ​ത്തി​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ആ​ശു​പ​ത്രി സാ​ക്ഷ്യം വ​ഹി​ച്ച​ത്. മൂ​ന്ന് നി​ല​ക​ളു​ള്ള പു​തി​യ കെ​ട്ടി​ട​വും 18,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു. കൂ​ടാ​തെ, സേ​വ​ന​ങ്ങ​ളു​ടെ സം​യോ​ജ​ന​വും വി​വി​ധ ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സു​ഗ​മ​മാ​യ സ​ഞ്ചാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പു​തി​യ കെ​ട്ടി​ട​ത്തെ മി​ന​യി​ലെ നി​ല​വി​ലു​ള്ള എ​മ​ർ​ജ​ൻ​സി ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു പു​തി​യ പാ​ല​വും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ ക്ലി​നി​ക്ക​ൽ ശേ​ഷി വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചു. ഒ​ന്നാം ഘ​ട്ട​ത്തി​ൽ 200 കി​ട​ക്ക​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ശേ​ഷി 400 കി​ട​ക്ക​ക​ളാ​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് ഹ​ജ്ജ് വേ​ള​യി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര കേ​സു​ക​ൾ വേ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നും ആ​ശു​പ​ത്രി​യെ സ​ജ്ജ​മാ​ക്കു​ന്നു. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ ആ​രോ​ഗ്യ മേ​ഖ​ല​ക്ക് ഗു​ണ​പ​ര​മാ​യ വ​ലി​യൊ​രു മു​ന്നേ​റ്റ​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​ലാ​ജ​ൽ വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ക​ദാ​ന ക​മ്പ​നി​യും ത​മ്മി​ലു​ള്ള മി​ക​ച്ച ഏ​കോ​പ​ന​മാ​ണ് ഇ​തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി വി​ഷ​ൻ 2030, ‘ഗ​സ്​​റ്റ്​​സ്​ ഓ​ഫ് ഗോ​ഡ് സ​ർ​വി​സ് പ്രോ​ഗ്രാം’ എ​ന്നി​വ​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി, പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പാ​ക്കാ​നും തീ​ർ​ഥാ​ട​ക​രു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ക​ദാ​ന ക​മ്പ​നി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. 

Tags:    
News Summary - 'Smart robot' set up in Mecca to guide pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.