അബഹ: ദക്ഷിണ സൗദിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ മരിച്ചു. അസീർ പ്രവിശ്യയിൽ അംവാഅ് മേഖലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഏതാനും ആളുകൾക്കിടയിൽ പ്രശ്നങ്ങളുണ്ടാവുകയും പരസ്പരം വെടിവെപ്പ് നടത്തുകയുമായിരുന്നു. മരിച്ചവരെല്ലാം സ്വദേശികളാണ്. മൂന്ന് പേർക്ക് പരിക്കേറ്റതായും അസീർ മേഖല പൊലീസ് വക്താവ് കേണൽ സൈദ് മുഹമ്മദ് ദബ്ബാശ് പറഞ്ഞു.
വിവരം ലഭിച്ച ഉടൻ സംഭവസ്ഥലത്ത് പൊലീസ് എത്തിയിരുന്നു. 30നും 40 നുമിടയിൽ പ്രായമുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആരോപണ വിധേയരായ ബാക്കിയുള്ളവരെ പിടികൂടാനുള്ള നടപടികൾ തുടരുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.