വിജയ് ദം ദം ബിരിയാണി: ദമ്മിടാൻ കല്ലു എത്തി; റോഡ് ഷോയ്ക്ക് നാളെ നജ്റാനിൽ തുടക്കം

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരമായ ഗൾഫ് മാധ്യമം ‘വിജയ് ദം ദം ബിരിയാണി’ മത്സരത്തി​െൻറ ആവേശം വാനോളമുയർത്തി മെഗാ റോഡ് ഷോയ്ക്ക് നാളെ (ജനു. 23, വെള്ളിയാഴ്ച) നജ്റാനിൽ തുടക്കമാകും. നജ്റാനിലെ അൽ അസം മാളിലെ സിറ്റി ഫ്ലവർ ഡിപ്പാർട്ട്മെൻറ്​ സ്​റ്റോറിലാണ് റോഡ് ഷോയുടെ ആദ്യ വേദി. തുടർന്ന് ശനിയാഴ്ച (ജനു. 24) അബഹയിലെ സിറ്റി ഫ്ലവർ ഡിപ്പാർട്ട്മെൻറ്​ സ്​റ്റോറിലും പരിപാടി നടക്കും.

പ്രശസ്ത അവതാരകനും ഫുഡ് വ്ലോഗറും മജീഷ്യനുമായ രാജ് കലേഷാണ്​ റോഡ് ഷോ നയിക്കുന്നത്​. ‘കല്ലു’ എന്ന പേരിൽ പ്രശസ്​തനായ രാജ്​ കലേഷ്​ സൗദിയിലെത്തിയിട്ടുണ്ട്​. നാളെ അദ്ദേഹം നജ്റാനിലെത്തി ആഘോഷപൂർവം റോഡ്​ ഷോയ്​ക്ക്​ തുടക്കം കുറിക്കും. ശേഷം റിയാദ്, ദമ്മാം, ജിദ്ദ, യാംബു, ജുബൈൽ, അൽ അഹ്സ, ബുറൈദ തുടങ്ങിയ രാജ്യത്തെ 10-ഓളം നഗരങ്ങളിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും പര്യടനം നടത്തും.

നേരിട്ട് സെമി ഫൈനലിലേക്ക്, ‘ലാറ്ററൽ എൻട്രി’

റോഡ് ഷോ എത്തുന്ന വേദികളിൽ വെച്ച് നടക്കുന്ന ‘ലാറ്ററൽ എൻട്രി’ മത്സരങ്ങളാണ് റോഡ് ഷോയുടെ പ്രധാന ആകർഷണം. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ റോഡ് ഷോ വേദികളിൽ എത്തുന്നവർക്കായി ഫാമിലി ഗെയിംസ്, ക്വിസ് മത്സരങ്ങൾ, സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

‘സൗദി ദം സ്​റ്റാർ’, ‘സൗദി ബിരിയാണി രാജ’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 40,000 റിയാൽ ക്യാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. ആകെ 50,000 റിയാലി​െൻറ സമ്മാനങ്ങൾ മത്സരത്തിലുണ്ടാകും. ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായാണ് സെമി ഫൈനൽ നടക്കുക. മെയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറി​െൻറ രുചിക്കൂട്ടുമായി അബിദ റഷീദ്, രാജ് കലേഷ് തുടങ്ങിയവർ വിധികർത്താക്കളായി എത്തും.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സരാർത്ഥികളാണ് ഇതിനകം രജിസ്​റ്റർ ചെയ്തത്. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ജനുവരി 30-ന് അവസാനിക്കും. രജിസ്​റ്റർ ചെയ്യുന്നതിനായി www.madhyamam.com/dumdumbiriyani എന്ന ലിങ്ക് സന്ദർശിക്കാം.

Tags:    
News Summary - Dum Dum Biriyani contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.