ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസും സുലാലത് കോഫിയുടെ മാർക്കറ്റിങ്​ ഡയറക്ടർ അബ്​ദുലേല അൽ-മുർഖിയും ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു

സൗദിയുടെ സവിശേഷ കോഫി വ്യവസായത്തെ ജനപ്രിയമാക്കാൻ കൈകോർത്ത് ലുലു ഗ്രൂപ്പും സുലാലത് കോഫിയും

റിയാദ്: ദുബൈയിൽ നടന്ന വേൾഡ് ഓഫ് കോഫി സമ്മേളനത്തി​െൻറ അഞ്ചാം പതിപ്പിൽ സുപ്രധാന ചുവടുവെയ്പ്പുമായി ലുലു ഗ്രൂപ്പും സുലാലത് കോഫിയും. സൗദിയിലെ സവിശേഷമായ കോഫി റീട്ടെയ്ൽ ശൃംഖലയെ കൂടുതൽ ജനപ്രിയമാക്കാനും ലോകോത്തരമാക്കാനുമാണ്​ ലുലു ഗ്രൂപ്പും സുലാലത് കോഫിയും കൈകോർത്തിരിക്കുന്നത്​. വേൾഡ് ഓഫ് കോഫി സമ്മേളനത്തിനിടെ ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പുവെച്ചു.

ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസും സുലാലത് കോഫിയുടെ മാർക്കറ്റിങ്​ ഡയറക്ടർ അബ്​ദുലേല അൽ-മുർഖിയും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഈ പങ്കാളിത്തത്തിലൂടെ, ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച് റിയാദിൽ റോസ്​റ്റ്​ ചെയ്തെടുക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള സുലാലത്തി​െൻറ സ്പെഷ്യാലിറ്റി-ഗ്രേഡ് കോഫി ബീനുകൾക്ക് ലുലു ഗ്രൂപ്പ് പ്രത്യേക വിപണന സൗകര്യമൊരുക്കും. ഇതോടെ ലോകോത്തര ഗുണനിലവാരമുള്ള സ്പെഷ്യാലിറ്റി കോഫി ഇനി രാജ്യത്തുടനീളം ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാകും.

സുലാലത് കോഫിയുമായി സഹകരിക്കുന്നതിലൂടെ രാജ്യത്തെ സ്പെഷ്യാലിറ്റി കോഫി റീട്ടെയ്ൽ ശൃംഖലയ്ക്ക് പുത്തൻ ഉണർവാണ് ലുലു ഗ്രൂപ്പ് സമ്മാനിക്കുന്നത്. മേഖലയിൽ സ്പെഷ്യാലിറ്റി കോഫി തരംഗമാക്കിയതിൽ മുൻനിരയിലുള്ള ഗ്രൂപ്പാണ് റിയാദ് ആസ്ഥാനമായുള്ള സുലാലത് കോഫി. ഈ ചുവടുവെയ്പിലൂടെ കോഫി ആസ്വാദകർക്ക് കൂടുതൽ വൈവിധ്യം നിറഞ്ഞ സ്പെഷ്യാലിറ്റി കോഫി ശേഖരം പരിചയപ്പെടാൻ ലുലു അവസരമൊരുക്കും. ഇതോടൊപ്പം വളർന്നുവരുന്ന കോഫി സംസ്കാരത്തെ പരിപോഷിപ്പിക്കാനും ദൈനംദിന ഉപഭോക്താക്കൾക്ക് പ്രീമിയം കോഫി അനുഭവം നേരിട്ട് മനസ്സിലാക്കാനും സാധിക്കും.

ലോകത്തെ കോഫി വ്യവസായ ശൃംഖലയെ ഒരു കുടക്കീഴിലെത്തിക്കുന്ന വേൾഡ് ഓഫ് കോഫി വേദിയിൽ വെച്ച് ലുലുവും സുലാലത് കോഫിയും കൈകോർത്തതും ഏറെ ശ്രദ്ധേയമായി. ആഗോള രംഗത്തെ നൂറ് കണക്കിന് പ്രദർശകരും, പതിനേഴായിരത്തിലധികം സന്ദർശകരും എത്തുന്ന വേദി കോഫി വ്യവസായ രംഗത്തി​െൻറ വളർച്ചയിലും നവീകരണത്തിലും സുപ്രധാന പങ്കാണ് വഹിക്കുന്നത്.

സൗദി വിഷൻ 2030-​െൻറ ചുവടുപിടിച്ച് രാജ്യത്തെ തനത് ബ്രാൻഡുകളെ കൈപിടിച്ചുയർത്താനും, റീട്ടെയ്ൽ ശൃംഖലയിലുടനീളം ഗുണമേന്മയുള്ളതും നൂതനവുമായ ഉത്പന്നങ്ങൾ ഉറപ്പാക്കാനുമുള്ള ലുലുവി​െൻറ അടിയുറച്ച പ്രതിബദ്ധത കൂടിയാണ് സുലാലത് കോഫിയുമായുള്ള പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്.

Tags:    
News Summary - Lulu Group and Sulalat Coffee join hands to popularize Saudi Arabia's unique coffee industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.