റിയാദ്: വോട്ട് നഷ്ടപ്പെട്ട പ്രവാസികൾക്ക് പേര് ചേർക്കുന്നതിനായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹെൽപ് ഡെസ്ക് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ബത്ഹ കെ.എം.സി.സി ഓഫിസിലാണ് ഹെൽപ് ഡെസ്ക്. അടുത്തിടെ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ പല പ്രവാസികളുടെയും പേര് ഒഴിവാക്കപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കം.
പ്രവാസികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായങ്ങളും കെ.എം.സി.സി നൽകും. പ്രവാസികൾ ഫോറം സിക്സ് എ ആണ് പൂരിപ്പിക്കേണ്ടത്. പാസ്പോർട്ട് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ഇഖാമ കോപ്പി, നാഷനൽ അഡ്രസ് എന്നീ ഔദ്യോഗിക രേഖകളാണ് കൊണ്ടുവരേണ്ടത്. മലയാളി സമൂഹത്തിെൻറ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു ഹെൽപ് ഡെസ്ക് സജ്ജമാക്കിയതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവർ അറിയിച്ചു. എല്ലാ പ്രവാസികളും ഈ അവസരം വിനിയോഗിക്കണമെന്ന് കെ.എം.സി.സി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.