സിഫ്​ ഫുട്​ബാൾ ആവേശകരമായ പരിസമാപ്​തിയിലേക്ക്​ 

ജിദ്ദ: ജിദ്ദയിൽ നടന്നുവരുന്ന പതിനെട്ടാമത് സിഫ് ഇൗസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമ​​െൻറ്​  പരിസമാപ്തിയിലേക്ക്. ആവേശകരമായ സെമി ഫൈനൽ മത്സരങ്ങൾക്കാണ് കഴിഞ്ഞ ആഴ്ച സൗദി മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്​റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിവിധ ഡിവിഷനുകളിലെ ഫൈനൽ മത്സരങ്ങൾ ഈ മാസം 9 നും 16 നുമായി നടക്കും.
നാല് ഡിവിഷനുകളായി തിരിച്ചു നടത്തിയ ടൂർണമ​​െൻറി​​​െൻറ സെമി ഫൈനൽ മത്സരങ്ങൾ കഴിഞ്ഞ ദിവസം സമാപിച്ചു. എ ഡിവിഷനിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എ.സി.സി -ബി ടീം ജിദ്ദ ഫ്രണ്ട്​സ്​ ടീമിനെയും സബീൻ എഫ്.സി ടീം ബ്ലൂ സ്​റ്റാർ ബി ടീമിനെയും തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു. 

ബി ഡിവിഷനിൽ ബ്ലൂ സ്​റ്റാർ എ ടീമിനെ 3-2 ന്​ പരാജയപ്പെടുത്തി എ.സി.സി -എ ടീമും മക്ക ബി.സി.സി ടീമിനെ 2-1 നു പരാജയപ്പെടുത്തി ന്യൂ കാസിൽ ടീമും ഫൈനലിലെത്തി. സി ഡിവിഷനിൽ മഹ്ജർ എഫ്.സിയെ ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി യൂത്ത് ഇന്ത്യ എഫ്.സിയും സോക്കർ ഫ്രീക്സ് സീനിയർ ടീമിനെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫാൽക്കൺ എഫ്.സി യും ഫൈനലിൽ ഇടം നേടി. ഡി ഡിവിഷൻ ഫൈനലിൽ സ്പോർട്ടിങ് യുണൈറ്റഡ് ടീമും സോക്കർ ഫ്രീക്‌സ് ടീമും തമ്മിൽ ഏറ്റുമുട്ടും. സി, ബി ഡിവിഷനുകളുടെ ഫൈനൽ മത്സരങ്ങൾ ഈ മാസം ഒമ്പതിനും എ, ഡി ഡിവിഷനുകളുടെ ഫൈനൽ 16 നുമാണ് നടക്കുക. സിഫ് ഇലവൻ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ടീമുകളുടെ പ്രദർശന മത്സരവും ഒമ്പതിന്​ നടക്കുന്ന ഫൈനൽ മത്സരത്തോട്​ അനുബന്ധിച്ച്​ നടക്കും.

Tags:    
News Summary - sif football-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.