എ​സ്.​ഐ.​സി ഹി​മ്മ​ത്തി​െൻറ പു​തി​യ ബാ​ച്ചി​െൻറ ഉ​ദ്​​ഘാ​ട​നം പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ നി​ർ​വ​ഹി​ക്കു​ന്നു 

എ​സ്.​​​െഎ.സി 'ഹി​മ്മ​ത്ത് 2021-22' ബാ​ച്ച് പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി

ദ​മ്മാം: സ​മ​സ്ത ഇ​സ്​​ലാ​മി​ക് സെൻറ​ര്‍ (എ​സ്.​െ​എ.​സി) നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ മൂ​വ്മെൻറ് ഫോ​ർ മോ​ട്ടി​വേ​ഷ​ൻ ആ​ൻ​ഡ് ആ​ക്റ്റി​വി​റ്റീ​സ് ബൈ ​ട്രെ​ൻ​ഡ് (ഹി​മ്മ​ത്ത്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി.

കോ​വി​ഡി​െൻറ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ത്ത​പ്പെ​ട്ട പ​രി​പാ​ടി സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​ജ​യ വ​ഴി​ക​ളി​ല്‍ കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​വും നി​ര​ന്ത​രം പ​രി​ശ്ര​മ​വും അ​നി​വാ​ര്യ ഇ​ട​പെ​ട​ലു​ക​ളും മു​ഖ്യ​മാ​ണ്. പ​ഠി​താ​ക്ക​ളു​ടെ താ​ല്‍പ​ര്യ​ത്തി​നും അ​ഭി​രു​ചി​ക്കും അ​നു​സ​രി​ച്ച് ല​ക്ഷ്യ​ത്തി​ലൂ​ന്നി വി​ദ്യ​യു​ടെ പാ​ത തീ​ര്‍ക്കാ​നും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ഹി​മ്മ​ത്ത് ക​ൺ​വീ​ന​ർ മു​ജീ​ബ് കൊ​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്​​റ്റ​ഫ്‌​സ് ടു ​സ​ക്സ​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്​​പ​ദ​മാ​ക്കി ന​ട​ന്ന വ​ര്‍ക്​​ഷോ​പ്പി​ൽ പ്ര​മു​ഖ ​ട്രെ​യ്​​ന​റും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ട്രെ​ൻ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫെ​ലോ​യു​മാ​യ കെ. ​അ​ലി വ​യ​നാ​ട് പ​ഠ​ന ക്ലാ​സു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഹി​മ്മ​ത്ത് ഡ​യ​റ​ക്​​ട​ർ സ​വാ​ദ് ഫൈ​സി വ​ര്‍ക്ക​ല പ​ദ്ധ​തി​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.

കോ​ഒാ​ഡി​നേ​റ്റ​ർ മൊ​യ്‌​ദീ​ൻ പ​ട്ടാ​മ്പി പ​രി​പാ​ടി അ​വ​ലോ​ക​നം ന​ട​ത്തി. അ​ഷ്‌​റ​ഫ് അ​ശ്‌​റ​ഫി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ ഹു​ദ​വി സ്വാ​ഗ​ത​വും റാ​ഫി പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴാം ക്ലാ​സ് മു​ത​ലു​ള്ള തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സി​വി​ല്‍ സ​ർ​വി​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ഴി​ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ന്നി സ​ക്സ​സ് മോ​ട്ടി​വേ​ഷ​ൻ, ക​രി​യ​ർ മോ​ട്ടി​വേ​ഷ​ൻ, സെ​ൽ​ഫ് എ​സ്​​റ്റീം ത​ർ​ബി​യ, ക​റ​ൻ​റ് അ​ഫ​യേ​ഴ്​​സ്, ജ​ന​റ​ൽ നോ​ള​ജ്, മാ​ത്​​സ്​ മാ​ജി​ക്, ക​മ്യൂ​ണി​ക്കേ​റ്റി​വ് ഇം​ഗ്ലീ​ഷ്, വാ​ഗ്മി പ​രി​ശീ​ല​നം, സൃ​ഷ്​​ടി പ​രി​ശീ​ല​നം, ലൈ​ഫ് സ്കി​ൽ, ഐ.​ടി അ​പ്ഡേ​റ്റ്, ലി​റ്റി​ൽ സ​യ​ൻ​റി​സ്​​റ്റ്, ലി​റ്റ​റ​റി തു​ട​ങ്ങി​യ​വ​യി​ല്‍ മി​ക​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്‍ എ​സ്.​ഐ.​സി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - S.I.C. 'Himmat 2021-22' Batch Events Begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.