ഹുർമുസിലെ കപ്പൽ ആക്രമണം: ഇറാന് കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: ഹുർമുസ് കടലിടുക്കിൽ സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. മേഖലയുടെ സുരക്ഷിതത്വത്തിനും അന്താരാഷ്​ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രകോപനപരമായ നടപടികൾ ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.

ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ‘വാദ്യാൻ’, ഖത്തറി​െൻറ ‘അൽ റകിയാത്ത്’ എന്നീ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്. അന്താരാഷ്​ട്ര കപ്പൽ ഗതാഗതത്തി​െൻറ സുരക്ഷക്കും സമാധാനത്തിനും ആഗോള ഊർജ്ജ വിതരണത്തി​െൻറ സുരക്ഷിതത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണ് ഈ അസ്വീകാര്യമായ ആക്രമണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇറാൻ തുടർച്ചയായി നടത്തുന്ന ഇത്തരം നടപടികൾ അന്താരാഷ്​ട്ര നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്​നമായ ലംഘനമാണ്. സമുദ്രപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്രയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഐക്യരാഷ്​ട്രസഭ സുരക്ഷാ കൗൺസിലി​െൻറ 2817-ാം നമ്പർ പ്രമേയത്തി​െൻറ ഗുരുതരമായ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

മേഖലയെ ആകെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികളിൽനിന്ന് ഇറാൻ പിന്മാറണമെന്ന് വിദേശകാര്യ മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. അതോടൊപ്പം, ഈ ആക്രമണങ്ങളുടെയും അവയുണ്ടാക്കുന്ന നാശനഷ്​ടങ്ങളുടെയും പ്രത്യാഘാതങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്നും സൗദി പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി.

Tags:    
News Summary - Ship attack in Hormuz: Saudi Arabia issues stern warning to Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.