ബിജുവിനുള്ള ചികിത്സാസഹായം ശിഫ മലയാളി സമാജം
ഭാരവാഹികൾ കൈമാറുന്നു
റിയാദ്: ജോലിക്കിടെ അപകടത്തിൽ കഴുത്തിന് പരിക്കേറ്റ റിയാദ് ശിഫ സനാഇയ്യയിലെ ഫർണിച്ചർ തൊഴിലാളിയായ നിലമ്പൂർ സ്വദേശി ബിജുവിന് സഹായവുമായി ശിഫ മലയാളി സമാജം. ജോലിക്കിടയിൽ കഴുത്തിൽ ആണി തുളച്ചുകയറിയാണ് അപകടമുണ്ടായത്.
തുടർചികിത്സ ചെയ്യണമെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം നാട്ടിലേക്ക് പോകുന്ന ബിജുവിന് ചികിത്സ സഹായം പ്രസിഡൻറ് സന്തോഷ് തിരുവല്ലയും രക്ഷാധികാരി അശോകൻ ചാത്തന്നൂരും കൈമാറി. സെക്രട്ടറി ഷജീർ കല്ലമ്പലം, പ്രകാശ് ബാബു വടകര, ജോയിൻ സെക്രട്ടറി ബിജു മടത്തറ, ഉമർ പട്ടാമ്പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.