അബ്ദുൽ അസീസിനുള്ള യാത്രാരേഖകളും സഹായവും
ഷിഫ മലയാളി സമാജം ഭാരവാഹികൾ കൈമാറുന്നു
റിയാദ്: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിനൊടുവിൽ ജോലിക്കിടെ പരിക്കേറ്റ് അവശനിലയിൽ നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക് റിയാദിലെ ഷിഫ മലയാളി സമാജത്തിെൻറ കൈത്താങ്ങ്. കഴിഞ്ഞ 30 വർഷമായി ഷിഫയിലെ ഇരുമ്പ് ഗോഡൗണിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തുവന്ന തിരുവനന്തപുരം വിതുര സ്വദേശി അബ്ദുൽ അസീസാണ് ജോലിക്കിടെ വീണ് പരിക്കുപറ്റി നാട്ടിലേക്ക് മടങ്ങിയത്.
ജോലി ചെയ്ത സ്ഥാപനം ചികിത്സാ ചെലവുകളോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ എക്സിറ്റ് അടിച്ചു നൽകുക മാത്രമാണ് ചെയ്തത്. സമാജം അംഗമായിരുന്ന ഇദ്ദേഹത്തിന് വിമാന ടിക്കറ്റും എക്സിക്യൂട്ടീവ് കമ്മിറ്റി സമാഹരിച്ച് നൽകിയ ചികിത്സാസഹായവും നൽകിയാണ് കൈത്താങ്ങായത്. അംഗങ്ങൾക്ക് നൽകുന്ന പെൻഷനും അദ്ദേഹത്തിന് അനുവദിച്ചു.
രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, മധു വർക്കല എന്നിവർ ചേർന്ന് സഹായം കൈമാറി. സെക്രട്ടറി പ്രകാശ് ബാബു വടകര, വൈസ് പ്രസിഡൻറുമാരായ രതീഷ് നാരായണൻ, ഹനീഫ കൂട്ടായി, ജോയിൻ സെക്രട്ടറി ബിജു മടത്തറ, ഷജീർ കല്ലമ്പലം, ട്രഷറർ വർഗീസ് ആളൂക്കാരൻ, സുനിൽ പൂവത്തിങ്കൽ, റാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.