റിയാദ് കെ.എം.സി.സി ശിഫ ഏരിയ കമ്മിറ്റി സീതി ഹാജി അനുസ്മരണ പരിപാടിയിയിൽ സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തുന്നു
റിയാദ്: കെ.എം.സി.സി ശിഫ ഏരിയ കമ്മിറ്റി സീതി ഹാജി അനുസ്മരണം സംഘടിപ്പിച്ചു. ശിഫ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ശിഫ ഏരിയ പ്രസിഡൻറ് ഉമർ ഹാജി അമാനത്ത് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറർ യു.പി. മുസ്തഫ സീതി ഹാജി അനുസ്മരണ പ്രഭാഷണം നടത്തി.
വലിയ ചിന്തകൾ നൽകുന്ന നിർദോഷകരമായ നർമത്തിലൂടെ മലയാളിയുടെ മനസ്സിൽ ഇടംനേടിയ നേതാവായിരുന്നു പി. സീതി ഹാജിയെന്ന് അദ്ദേഹം പറഞ്ഞു. സ്വതഃസിദ്ധമായ ശൈലിയിലൂടെ നിയമസഭക്കകത്തും പുറത്തുമായി അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ പ്രസിദ്ധമാണ്. നേതാവെന്ന നിലയിൽ മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശവും ആത്മധൈര്യവും പകർന്നുനൽകിയ സീതി ഹാജി പ്രഗല്ഭനായ പാർലമെേൻററിയനും കൂടിയായിരുന്നു. ഇബ്രാഹിം ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ ഫറോക്ക്, കെ.ടി. ഹംസ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മനാഫ് അമണ്ണൂർ സ്വാഗതവും റഈസ് ഇടശ്ശേരി നന്ദിയും പറഞ്ഞു. സമീർ തിട്ടയിൽ, യാസീൻ തിരൂർ, സിയാദ് എറിയാട്, നൗഫൽ ഒടമല, അബ്ദുൽ ഖാദർ, ജുനൈദ്, നിസാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.