സു​ര​ക്ഷ ഭീ​ഷ​ണി ‘ത​വ​ക്ക​ൽ​നാ’ വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യാം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി, സം​ശ​യാ​സ്പ​ദ​മാ​യ വ്യോ​മ നി​രീ​ക്ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പു​തി​യ സേ​വ​നം ആ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ സ​മ​ഗ്ര ദേ​ശീ​യ ആ​പ്പാ​യ ‘ത​വ​ക്ക​ൽ​നാ’ വ​ഴി​യാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക.

രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഡ്രോ​ണു​ക​ൾ, മി​സൈ​ലു​ക​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റ് വ്യോ​മ​യാ​ന വ​സ്തു​ക്ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​നി വേ​ഗ​ത്തി​ൽ അ​ധി​കൃ​ത​രെ അ​റി​യി​ക്കാം. വി​വ​ര​ങ്ങ​ൾ അ​തി​വേ​ഗം കൈ​മാ​റു​ന്ന​തി​ലൂ​ടെ സു​ര​ക്ഷാ സേ​ന​ക്ക് ഉ​ട​ന​ടി പ്ര​തി​ക​രി​ക്കാ​നും രാ​ജ്യ​ത്തി​​ന്റെ സ്വ​ത്തു​ക്ക​ളും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​നും ക​ഴി​യും.

രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പൗ​ര​ന്മാ​രും പൗ​ര​ന്മാ​രും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​ന് നേ​രെ​യു​ള്ള ഏ​ത് ഭീ​ഷ​ണി​ക​ളെ​യും നേ​രി​ടു​ന്ന​തി​ൽ ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത പ്ര​ധാ​ന​മാ​ണ്. സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കാ​നും ദേ​ശീ​യ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​യി ഇ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ൾ ത​വ​ക്ക​ൽ​നാ ആ​പ്പ് വ​ഴി ഉ​ട​ന​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​ദ്ദേ​ഹം എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്തു.

ജ​ന​ങ്ങ​ളും പ്ര​തി​രോ​ധ സം​വി​ധാ​ന​വും ത​മ്മി​ലു​ള്ള യ​ഥാ​ർ​ഥ പ​ങ്കാ​ളി​ത്ത​മാ​ണ് ഈ ​സേ​വ​ന​ത്തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന് നേ​രെ​യു​ള്ള ഏ​ത് വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ധു​നി​ക ശേ​ഷി സൗ​ദി സാ​യു​ധ സേ​ന​ക്കു​ണ്ട്.

എ​ങ്കി​ലും, ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഭീ​ഷ​ണി​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​ൽ പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​ത് സു​ര​ക്ഷാ​രം​ഗ​ത്തെ വ​ലി​യൊ​രു ചു​വ​ടു​വെ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Security threat can be reported through ‘Tawakkalna’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.