റിയാദിൽ പുതുതായി ആരംഭിച്ച ‘ആർട്​സ്​ യൂനിവേഴ്​സിറ്റി’യുടെ പ്രസിഡൻറായി ഡോ. മുഹമ്മദ് അൽവാൻ

റിയാദ്: റിയാദ് യൂനിവേഴ്​സിറ്റി ഫോർ ദി ആർട്സി​െൻറ പുതിയ പ്രസിഡൻറായി ഡോ. മുഹമ്മദ് ബിൻ ഹസൻ അൽവാനെ സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്​ദുല്ല ബിൻ ഫർഹാൻ ചുമതലപ്പെടുത്തി. സൗദി അറേബ്യയിൽ കല, സംസ്കാരം, സർഗാത്മക വ്യവസായങ്ങൾ എന്നിവയിലെ ഉന്നതവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ഈ നിയമനം.

സർവകലാശാലയുടെ അക്കാദമിക്, പ്രവർത്തന സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പുറമെ പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനും വിദ്യാഭ്യാസ-വ്യവസായ പങ്കാളിത്തങ്ങൾ വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കും. 2024 നവംബർ മുതൽ നാടക-പെർഫോമിങ്​ ആർട്സ് കമീഷൻ സി.ഇ.ഒ ആയും, 2020-24 കാലയളവിൽ ലിറ്ററേച്ചർ, പബ്ലിഷിങ്​ ആൻഡ് ട്രാൻസ്‌ലേഷൻ കമീഷൻ സി.ഇ.ഒ ആയും സേവനമനുഷ്ഠിച്ചിരുന്നു.

കാനഡയിലെ കാർലെട്ടൺ സർവകലാശാലയിൽ നിന്ന് അന്താരാഷ്​ട്ര ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റും അമേരിക്കയിലെ പോർട്ട്‌ലാൻഡ് സർവകലാശാലയിൽ നിന്ന് എം.ബി.എയും, കിങ്​ സഊദ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്​റ്റംസിൽ ബിരുദവുമുണ്ട്.

തിയറ്റർ, പെർഫോമിങ്​ ആർട്സ്, സംഗീതം, സിനിമ, കൾച്ചറൽ മാനേജ്‌മെൻറ്​ തുടങ്ങിയ മേഖലകളിൽ അക്കാദമിക് പഠനവും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുകൊണ്ട് യൂനിവേഴ്​സിറ്റി ഫോർ ദി ആർട്സ് ഉടൻ ആദ്യ ബാച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കും. കലാ-സാംസ്കാരിക മേഖലകളിൽ ഉന്നതവിദ്യാഭ്യാസം വിപുലീകരിക്കുന്നതിനായി സൗദി സാംസ്കാരിക മന്ത്രാലയം നടപ്പാക്കുന്ന ഈ പദ്ധതി, സൗദി വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്.

Tags:    
News Summary - ആർട്സ് യൂനിവേഴ്സിറ്റിയുടെ പ്രസിഡന്റായി ഡോ. മുഹമ്മദ് അൽവാനെ നിയമിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.