മനാഫ് അമരമ്പലത്തിന് കെ.എം.സി.സി നിലമ്പൂർ മണ്ഡലം കമ്മിറ്റി
ഭാരവാഹികൾ ഉപഹാരം കൈമാറുന്നു
ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന കെ.എം.സി.സി നിലമ്പൂർ മണ്ഡലം സീനിയർ വൈസ് പ്രസിഡന്റും മുൻ ട്രഷററുമായ മനാഫ് അമരമ്പലത്തിന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സംഗമവും ഹജ്ജ് വളൻറിയർമാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല പ്രസിഡൻറ് ഇസ്മാഈൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഫസലുറഹ്മാൻ മൂത്തേടം അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ വളൻറിയർമാർക്കുള്ള അനുമോദന പ്രഭാഷണം നടത്തുകയും മനാഫിന് യാത്രയയപ്പ് ആശംസകൾ നേരുകയും ചെയ്തു. മണ്ഡലം പ്രസിഡൻറ് ഫസലുറഹ്മാനും സഹപ്രവർത്തകരും മനാഫ് അമരമ്പലത്തിനുള്ള സ്നേഹാദരവ് ഉപഹാരം കൈമാറി. ഈ വർഷത്തെ ഹജ്ജിന് മാതൃകാപരമായ സേവനം കാഴ്ചവെച്ച വളൻറിയർമാരായ അമീൻ ഇസ്‍ലാഹി, നിസാർ അമ്പായക്കോടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഇവർക്കുള്ള ഉപഹാരങ്ങൾ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി, മലപ്പുറം ജില്ലാകമ്മിറ്റി സെക്രട്ടറി അബുട്ടി പള്ളത്ത് എന്നിവർ വിതരണം ചെയ്തു. നിലമ്പൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റിയെയും പ്രതിനിധീകരിച്ച് ഹഖ് കൊല്ലേരി, ജലീൽ മൂത്തേടം, അമീൻ ഇസ്ലാഹി, കെ.ടി. ഉമ്മർ ചുങ്കത്തറ, സൗഫൽ കരുളായി, ഉസ്മാൻ എടക്കര, അഫ്സൽ കല്ലിങ്ങപാടം, സിറാസ് കരുളായി, റാഫി വഴിക്കടവ്, സമദ് അമരമ്പലം എന്നിവർ സംസാരിച്ചു. സലീം മുണ്ടേരി സ്വാഗതവും സൽമാൻ വഴിക്കടവ് നന്ദിയും പറഞ്ഞു. സിയാബുദ്ദീൻ വഴിക്കടവ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.