പ്രഫ. ആലിക്കുട്ടി മുസ്ലിയാരുടെ വേർപാട്: തൈമ കെ.എം.സി.സി അനുശോചിച്ചു

തൈമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിൽ തൈമ കെ.എം.സി.സി അനുശോചന യോഗവും മയ്യിത്ത് നമസ്കാരവും സംഘടിപ്പിച്ചു. കേരളത്തിെൻറ മദ്രസ വിദ്യാഭ്യാസത്തിെൻറ മഹിമ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തെത്തിക്കാൻ മരണം വരെ പ്രയത്നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്മരിച്ചു.

അദ്ദേഹത്തിെൻറ വേർപാട് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമസ്തയുടെ ജനറൽ സെക്രട്ടറി പദവിയിലിരിക്കെ ഒട്ടനവധി എഴുത്തുകളും പുസ്തകങ്ങളും അദ്ദേഹം സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹത്തിെൻറ പ്രഭാഷണങ്ങൾ കേൾക്കാൻ അദ്ദേഹം പങ്കെടുക്കുന്ന ഏതൊരു സമ്മേളനത്തിലും ജനങ്ങൾ വൻതോതിൽ തടിച്ചുകൂടിയിരുന്നു.

കൂടാതെ നിരവധി ദീനി സ്ഥാപനങ്ങളുടെ കമ്മിറ്റി ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിട്ടുണ്ട്. അനുശോചന ചടങ്ങിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനും പ്രാർത്ഥനയ്ക്കും മുഹമ്മദ് ഫൈസി നേതൃത്വം നൽകി. അഷ്‌റഫ് കെ.എം ചീക്കോട്, അഷ്‌റഫ് കെ.പി കരേക്കാട്, ഷരീഫ് മണ്ണാർക്കാട്, നൗഷാദ് ചെറിയപറമ്പ്, മുഹമ്മദലി മൂന്നിയൂർ, സഫീർ മാന്തോട്ടം, മുസമ്മിൽ തിരൂരങ്ങാടി, റാഫി ചോനാരി, ഫൈസൽ തിരൂരങ്ങാടി എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Tags:    
News Summary - തൈമ കെ.എം.സി.സി അനുശോചിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.