മ​ദീ​ന​യി​ൽ ‘പേ ​പാ​ർ​ക്കി​ങ്’​ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

മ​ദീ​ന​യി​ൽ ‘പേ ​പാ​ർ​ക്കി​ങ്’​ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ന് തു​ട​ക്കം

 മ​ദീ​ന: മു​നി​സി​പ്പാ​ലി​റ്റി ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ന​ഗ​ര​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ‘മ​ദീ​ന പാ​ർ​ക്കി​ങ്’ ര​ണ്ടാം ഘ​ട്ട​ത്തി​െൻറ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഞ്ച് പ്ര​ധാ​ന പാ​ത​ക​ളി​ൽ തു​ട​ക്ക​മാ​യി. സെ​പ്റ്റം​ബ​ർ 26 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​പ​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പാ​ർ​ക്കി​ങ്​ സൗ​ക​ര്യം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്, അ​മീ​ർ അ​ബ്​​ദു​ൽ മു​ഹ്സി​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്, സു​ൽ​ത്താ​ന, അ​മീ​റു​ൽ മു​അ്മി​നീ​ൻ ഉ​മ​ർ ബി​ൻ അ​ൽ ഖ​ത്താ​ബ്, കി​ങ്​ ഫ​ഹ​ദ് എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ളി​ലാ​ണ് ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ അ​ശാ​സ്ത്രീ​യ​വും ക്ര​മ​ര​ഹി​ത​വു​മാ​യ പാ​ർ​ക്കി​ങ് രീ​തി​ക​ളും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങും ത​ട​യു​ന്ന​തി​നും, ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ച്ച് താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സു​ഗ​മ​മാ​യ യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് മു​നി​സി​പ്പാ​ലി​റ്റി ഈ ​സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നും സ​മ​യം ലാ​ഭി​ക്കാ​നും പ​ദ്ധ​തി സ​ഹാ​യി​ക്കും. കാ​മ​റ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ർ​ക്കി​ങ് മേ​ഖ​ല​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ മേ​ൽ​നോ​ട്ട​വും നി​യ​ന്ത്ര​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. ‘മ​വാ​ഖി​ഫ് അ​ൽ​മ​ദീ​ന’ ആ​പ്പി​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് മൊ​ബൈ​ൽ ന​മ്പ​റും വാ​ഹ​ന​ത്തി​െൻറ ലൈ​സ​ൻ​സ് പ്ലേ​റ്റ് വി​വ​ര​ങ്ങ​ളും ന​ൽ​കി എ​ളു​പ്പ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷ​ണ കാ​ല​യ​ള​വി​നു ശേ​ഷം, മ​ണി​ക്കൂ​റി​ന് മൂ​ല്യ​വ​ർ​ദ്ധി​ത നി​കു​തി (വാ​റ്റ്) ഉ​ൾ​പ്പെ​ടെ 3.45 സൗ​ദി റി​യാ​ൽ നി​ര​ക്കി​ൽ പാ​ർ​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കി തു​ട​ങ്ങും. എ​ന്നാ​ൽ, ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നാ​യി 20 മി​നി​റ്റ് സൗ​ജ​ന്യ സ​മ​യം (ഗ്രേ​സ് ടൈം) ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ പാ​ർ​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള പേ​യ്മെ​ന്റ് ക്യു​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ എ​ളു​പ്പ​ത്തി​ൽ പ​ണ​മ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

Tags:    
News Summary - Second phase of ‘pay parking’ trial begins in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.