റിയാദ് ഐ.സി.എഫ് സംഘടിപ്പിച്ച ‘ജനസഭ’
റിയാദ്: ‘യങ് ഇന്ത്യ, സ്ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിയാദിലെ രണ്ട് ഏരിയകളിലായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടി ‘ജനസഭ’ ഒന്നാം ഭാഗം ബത്ഹ അൽമാസ് ഹാളിൽ നടന്നു. ഇന്ത്യൻ ജനാധിപത്യവും യുവതലമുറയുടെ പങ്കും കേന്ദ്രീകരിച്ചുള്ള വൈവിധ്യമാർന്ന വിഷയങ്ങളിലായിരുന്നു ചർച്ചകളും വിഷയാവതരണങ്ങളും നടന്നുവന്നത്.
ചടങ്ങിൽ ‘വിദ്യാഭ്യാസവും ജനാധിപത്യ ബോധവും’ എന്ന വിഷയത്തിൽ അബ്ദുൽ റസാഖ് കുഴിപ്പുറം, ‘വിദ്വേഷ രാഷ്ട്രീയവും യുവത്വവും’ എന്ന വിഷയത്തിൽ അബ്ദുൽ ഖാദർ ഏച്ചൂർ, ‘സാങ്കേതികവിദ്യയും രാഷ്ട്രനിർമാണവും’ എന്ന വിഷയത്തിൽ വാഹിദ് സഖാഫി എന്നിവർ സംസാരിച്ചു. ജമാൽ ചേകനൂർ (വൈവിധ്യവും ബഹുസ്വരതയും), മുഹ്സിൻ അൽജാമി (വിദ്യാർത്ഥികളിലെ ഉത്തരവാദിത്തം), സിദ്ധീഖ് സഖാഫി മൈലാടിച്ചോല (യുവനേതൃത്വവും രാഷ്ട്രീയവും), സുനീർ കായംകുളം (സോഷ്യൽ മീഡിയയും രാഷ്ട്രീയ ബോധവും) എന്നിവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
സ്പീക്കർ മുനീർ കൊടുങ്ങല്ലൂർ സഭാ നടപടിക്രമങ്ങൾ നിയന്ത്രിച്ചു. അവതരിപ്പിക്കപ്പെട്ട വിവിധ മോഷനുകളെ അനുകൂലിച്ചും പ്രതികൂലിച്ചും സൈനുദ്ധീൻ കുനിയിൽ, അഷ്റഫ് ഓച്ചിറ, മജീദ് താനാളൂർ, ജലീൽ പാലക്കാട്, ഇബ്രാഹിം കരീം, നിസാർ അഞ്ചൽ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, സിറാജ് വേങ്ങര, ജാബിറലി പത്തനാപുരം എന്നിവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.