നാട്ടിലേക്ക് മടങ്ങുന്ന സുർജിത്തിന് കേളി ബത്ഹ ഷാര
റെയിൽ യൂനിറ്റിെൻറ ഉപഹാരം ഷഫീഖ് മഞ്ചേരി കൈമാറുന്നു
റിയാദ്: രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഷാര റെയിൽ യൂനിറ്റ് അംഗം സുർജിത്തിന് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം ജില്ലയിലെ ചേളാരി സ്വദേശിയായ സുർജിത്ത് ബത്ഹയിൽ സലൂൺ നടത്തിവരികയായിരുന്നു.
ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ആക്ടിങ് പ്രസിഡൻറ് പി.എ. ഹുസൈൻ, ട്രഷറർ സുധീഷ് തറോൽ, ഷാര റെയിൽ യൂനിറ്റ് സെക്രട്ടറി ഷഫീഖ് മഞ്ചേരി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇസ്മാഈൽ കൊടിഞ്ഞി, ബാബു പുറത്തൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ, ധനേഷ്, അബ്ദുൽറഹ്മാൻ താനൂർ, ഷാഫി, യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം പ്രസാദ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഷാര റെയിൽ യൂനിറ്റ് കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഷഫീഖ് മഞ്ചേരി സുർജിത്തിന് കൈമാറി. സുർജിത്ത് ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.