‘യങ് ഇന്ത്യ, സ്ട്രോങ്ങ് ഡെമോക്രസി’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ജനസഭ
ദമ്മാം: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘യങ് ഇന്ത്യ, സ്ട്രോങ്ങ് ഡെമോക്രസി’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാമിൽ ജനസഭ സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് ജനസമ്പത്താണെന്നും ശക്തി യുവശക്തിയാണെന്നും ജനസഭ അഭിപ്രായപ്പെട്ടു.
ഏതൊരു കുടുംബത്തിെൻറയും സമൂഹത്തിെൻറയും രാജ്യത്തിെൻറയും പുരോഗതിക്ക് യുവജനങ്ങളെ ക്രിയാത്മകമായും പ്രത്യുത്പന്നപരമായും ഉപയോഗപ്പെടുത്തണമെന്നും അതിന് അവരെ ജനാധിപത്യവത്കരിക്കേണ്ടത് അനിവാര്യമാണെന്നും യോഗം വ്യക്തമാക്കി. യുവശക്തിയെ ജനാധിപത്യവത്കരിക്കുന്നതിൽ സർക്കാറുകൾക്ക് വലിയ പങ്കുണ്ടെന്നും ഭരണകൂടങ്ങൾ അതിന് തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. അരാഷ്ട്രീയവത്കരണത്തിൽനിന്ന് മുക്തമായൊരു യുവതലമുറയെ വാർത്തെടുക്കാൻ സാമൂഹ്യ സംഘടനകൾ കൂട്ടായി പ്രയത്നിക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികൾ ഓർമപ്പെടുത്തി.
ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റീജ്യൻ പ്രസിഡൻറ് അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല ആമുഖ പ്രഭാഷണം നിർവഹിച്ചു. ഡെപ്യൂട്ടി പ്രസിഡൻറ് ശംസുദ്ദിൻ സഅദി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമാനി പ്രാർത്ഥന നടത്തി.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപ്പുഴ, കെ.എം.സി.സി പ്രൊവിൻസ് വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ്, നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, ഒ.ഐ.സി.സി റീജ്യൻ വൈസ് പ്രസിഡൻറ് ശംസുദ്ദിൻ, റഫീഖ് ചെമ്പോത്തറ, ആർഎസ്.സി കലാലയം ഗ്ലോബൽ അംഗം സാദിഖ് സഖാഫി ജഫനി എന്നിവർ സംസാരിച്ചു. ഐ.സി.എഫ് ചാപ്റ്റർ ഡെപ്യൂട്ടി പ്രസിഡൻറ് അൻവർ കളറോട് ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നൽകി. റീജ്യൻ പി.ആർ ആൻഡ് മീഡിയ സെക്രട്ടറി മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു. ഓർഗനൈസേഷൻ സെക്രട്ടറി മുനീർ തോട്ടട സ്വാഗതവും ജഅഫർ സ്വാദിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.