നാട്ടിലേക്ക് മടങ്ങുന്ന എം.പി. അഷ്റഫിന് കേളി ഉമ്മുൽഹമാം ഏരിയ യാത്രയയപ്പ് ചടങ്ങിൽ
സെക്രട്ടറി നൗഫൽ സിദ്ദിഖ് ഉപഹാരം കൈമാറുന്നു
റിയാദ്: 34 വർഷത്തെ ദീർഘകാല പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ കമ്മിറ്റി അംഗവും അഖീഖ് യൂനിറ്റ് പ്രസിഡൻറുമായ എം.പി. അഷ്റഫിന് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.സ്വാദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ഏരിയ പ്രസിഡൻറ് ബിജു ഗോപി അധ്യക്ഷത വഹിച്ചു.
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം.പി. അഷ്റഫ് റിയാദിൽ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുകയായിരുന്നു. ചടങ്ങിൽ ഉമ്മുൽഹമാം രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ ട്രഷറർ പി. സുരേഷ്, രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രു ചൂഡൻ, അബ്ദുൽ കലാം, കരീം അമ്പലപ്പാറ, മൻസൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. ജയൻ, അബ്ദുസലാം, നസീർ, ഒ. അനിൽ, അക്ബർ അലി എന്നിവരും വിവിധ യൂനിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു.ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി നൗഫൽ സിദ്ദിഖ് സമ്മാനിച്ചു. എം.പി. അഷ്റഫ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.