റിയാദ്: സാമൂഹികസുരക്ഷ പദ്ധതിക്ക് കീഴിലുള്ള യോഗ്യരായ കുടുംബങ്ങളിലെ കുട്ടികൾക്കായി സ്കൂൾ ബാഗ്, യൂനിഫോം ആനുകൂല്യങ്ങൾ വിതരണം ചെയ്തതായി സോഷ്യൽ സെക്യൂരിറ്റി അധികൃതർ അറിയിച്ചു. അധ്യയന വർഷത്തിെൻറ ആരംഭത്തിൽ ഗുണഭോക്താക്കൾക്ക് ആവശ്യമായ അടിസ്ഥാന സ്കൂൾ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനും കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനുമാണ് ഈ സഹായം എത്തിക്കുന്നത്.
നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് ഓരോ അധ്യയന വർഷത്തിെൻറയും തുടക്കത്തിൽ പ്രത്യേകം അപേക്ഷകൾ നൽകേണ്ടതില്ലാതെ തന്നെ ഈ തുക സ്വയമേവ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തുകയും ‘നൂർ’ വിദ്യാഭ്യാസ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ള ആറ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുള്ളത്.
2026-27 അധ്യയന വർഷത്തിലെ ഒന്നാം ടേമിലേക്കുള്ള ധനസഹായം വ്യാഴാഴ്ച അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചതായി അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസ സ്ഥിരത ഉറപ്പാക്കാനും സാമ്പത്തിക ഭാരം ലഘൂകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.