തു​ർ​ക്കി​യ ഗ​താ​ഗ​ത മ​ന്ത്രി അ​ബ്​​ദു​ൽ ഖാ​ദി​ർ ഉ​റ​ലോ​ഗ്ലു

സൗ​ദി-തു​ർ​ക്കി​യ റെ​യി​ൽ​വേ ലി​ങ്ക് മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യെ​യും തു​ർ​ക്കി​യ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ റെ​യി​ൽ​വേ പ​ദ്ധ​തി മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന് തു​ർ​ക്കി​യ ഗ​താ​ഗ​ത മ​ന്ത്രി അ​ബ്​​ദു​ൽ ഖാ​ദി​ർ ഉ​റ​ലോ​ഗ്‍ലു അ​റി​യി​ച്ചു.

കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി​യോ​ടെ ന​ട​പ്പാ​ക്കു​ന്ന ഈ ​ബൃ​ഹ​ത്താ​യ പ​ദ്ധ​തി, ഭാ​വി​യി​ൽ മു​ഴു​വ​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

റി​യാ​ദ്-​അ​ങ്കാ​റ റെ​യി​ൽ​വേ ക​ണ​ക്ഷ​​ന്റെ സാ​മ്പ​ത്തി​ക വ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും.

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ജോ​ർ​ദാ​ൻ, സി​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നാ​ണ് റെ​യി​ൽ​വേ ശൃം​ഖ​ല തു​ർ​ക്കി​യ​യി​ലെ​ത്തു​ക. ഇ​തി​നു​പു​റ​മേ, ഇ​റാ​ഖും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് തു​ർ​ക്കി​യ മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ -ജോ​ർ​ദാ​ൻ റെ​യി​ൽ​വേ ലൈ​നു​ക​ളു​ടെ നി​ർ​മാ​ണം ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സ​മാ​ന​മാ​യി തു​ർ​ക്കി​യ സി​റി​യ​യി​ലേ​ക്കു​ള്ള ത​ങ്ങ​ളു​ടെ ശൃം​ഖ​ല​യും വ്യാ​പി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഇ​നി സി​റി​യ​ൻ, ജോ​ർ​ദാ​ൻ ഭാ​ഗ​ങ്ങ​ളി​ലെ റെ​യി​ൽ​വേ ബ​ന്ധം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

സൗ​ദി ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക്സ് മ​ന്ത്രി എ​ൻ​ജി. സാ​ലി​ഹ് അ​ൽ ജാ​സ​റും തു​ർ​ക്കി​യ ഗ​താ​ഗ​ത മ​ന്ത്രി അ​ബ്​​ദു​ൽ ഖാ​ദി​ർ ഉ​റ​ലോ​ഗ്‍ലു​വും ത​മ്മി​ൽ ചൊ​വ്വാ​ഴ്ച ഒ​പ്പു​വെ​ച്ച ച​രി​ത്ര​പ​ര​മാ​യ ക​രാ​റി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം. ച​ര​ക്കു​നീ​ക്ക, യാ​ത്ര രം​ഗ​ങ്ങ​ളി​ൽ വ​ലി​യൊ​രു കു​തി​ച്ചു​ചാ​ട്ട​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന​തു​മാ​ണ് ക​രാ​ർ.

അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കാ​നും റെ​യി​ൽ ഗ​താ​ഗ​ത മേ​ഖ​ല ന​വീ​ക​രി​ക്കാ​നു​മു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. സൗ​ദി​യു​ടെ ദേ​ശീ​യ ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക്സ് ത​ന്ത്ര​ങ്ങ​ൾ​ക്കും, മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക്സ് ഹ​ബ്ബാ​യി രാ​ജ്യ​ത്തെ മാ​റ്റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ‘വി​ഷ​ൻ 2030’ പ​ദ്ധ​തി​ക​ൾ​ക്കും പൂ​ർ​ണ​മാ​യും അ​നു​സൃ​ത​മാ​യാ​ണ് റെ​യി​ൽ​വേ ലി​ങ്ക് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ യാ​ത്രാ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ക​യും, വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - Saudi-Turkey railway link to be completed within three years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.