റിയാദ്: കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി അടിയന്തരമായി നാട്ടിലെത്തേണ്ട രണ്ടുപേർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് പദ്ധതിയിലുൾപ്പെടുത്തിയാണ് കോഴിക്കോട് ജില്ലക്കാരായ ഇരുവർക്കും ടിക്കറ്റ് നൽകിയത്. അസുഖങ്ങൾ മൂലം പ്രയാസപ്പെട്ടിരുന്ന ഇരുവരും അടിയന്തരമായി ചികിത്സ ആവശ്യമുള്ളവരായിരുന്നു.
ഇതിലൊരാൾ അർബുദ ബാധിതനും മറ്റൊരാൾ അപകടത്തിൽ പൊള്ളലേറ്റ് ബുദ്ധിമുട്ടിലുമായിരുന്നു. ഇരുവരുടെയും പ്രയാസങ്ങൾ മനസ്സിലാക്കിയ കെ.എം.സി.സി എംബസിയിൽ രജിസ്ട്രേഷൻ നടത്തുകയും മുൻഗണനാ പട്ടികയിൽ ഇടം ലഭിക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് ഞായറാഴ്ച റിയാദിൽനിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ ഇരുവർക്കും അവസരം ലഭിക്കുകയും കെ.എം.സി.സി രണ്ട് പേരുടെയും ടിക്കറ്റ് ചെലവ് വഹിക്കുകയും ചെയ്യുകയായിരുന്നു.
അസുഖങ്ങൾ മൂലം വളരെ പ്രയാസപ്പെട്ട് കഴിയുന്നതിനിടയിലാണ് കോവിഡിെൻറ ആശങ്കയുമെത്തുന്നത്. നാട്ടിൽ പോകാനുള്ള ഇവരുടെ ആഗ്രഹം അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിയതോടെ അനിശ്ചിതത്വത്തിലുമായി. ഒടുവിൽ നാട്ടിലേക്ക് തിരിക്കാനായതിൽ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു. ബേപ്പൂർ മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് മനാഫ് മണ്ണൂർ, ജനറൽ സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വെൽഫെയർ വിങ് ചെയർമാൻ ഹസനലി കടലുണ്ടി എന്നിവർ ടിക്കറ്റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.