തണുപ്പ് കാലാവസ്ഥയും ഫലഭൂയിഷ്ഠതയുമാണ് ത്വാഇഫിൽ ആപ്രികോട്ട് കൂടുതൽ വളരാൻ കാരണം
ത്വാഇഫ്: ത്വാഇഫിൽ ആപ്രികോട്ട് (മുശ്മുശ്) പഴത്തിെൻറ വിളവെടുപ്പ് തുടങ്ങി. അൽഹദയിലെ തോട്ടങ്ങളിലാണ് ആപ്രികോട്ട് ധാരാളമായി പാകമായിരിക്കുന്നത്. മേയ് മുതൽ ജൂലൈവരെയാണ് വിളവെടുപ്പ് സീസൺ. 45 ദിവസത്തോളം നീണ്ടുനിൽക്കും.
ത്വാഇഫിൽ ഉൽപാദിപ്പിക്കുന്ന പഴവർഗങ്ങളിൽ പ്രധാന ഇനമാണ് ആപ്രികോട്ട്. ഒാരോ വർഷവും ടൺകണക്കിന് ആപ്രികോട്ടാണ് ഉൽപാദിപ്പിക്കുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. പ്രദേശത്തെ തണുപ്പ് കാലാവസ്ഥയും മണ്ണിെൻറ ഫലഭൂയിഷ്ഠതയും ഭൂമിയിൽ വെള്ളത്തിെൻറ അളവിലുള്ള വർധനവുമാണ് ത്വാഇഫിൽ ആപ്രികോട്ട് കൂടുതൽ വളരാൻ കാരണമെന്നാണ് പറയപ്പെടുന്നത്. രുചിയിലും നിറത്തിലും മറ്റ് രാജ്യങ്ങളിലുള്ളതിനേക്കാൾ തികച്ചും
വ്യത്യസ്തയിനമാണ് ത്വാഇഫിലെ ആപ്രികോട്ട്. പ്രദേശത്തെ മിക്ക താഴ്വരകളിലും ഇത് ധാരാളമായി ഉണ്ടാകുന്നുണ്ടെങ്കിലും മുന്തിയ ഇനമെന്ന നിലയിൽ കീർത്തികേട്ടത് അൽഹദയിലെ തോട്ടങ്ങളിലേതാണ്. ഇതിനാണ് വിപണിയിൽ വൻ ഡിമാൻറും. സീസണായാൽ ബസ്തകളിലും ഉല്ലാസ കേന്ദ്രങ്ങളിലേക്ക് എത്തുന്ന റോഡുകളിലെ തട്ടുകടകളിലുമെല്ലാം ആപ്രികോട്ട് സുലഭമാണ്. ആപ്രികോട്ട് കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദനം കൂട്ടുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകാൻ കൃഷിവകുപ്പും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.