??????? ?????? ?????????????, ???????? ???????, ??????? ???????

ത​നി​മ വ​നി​താ വി​ഭാ​ഗം ഖു​ർ​ആ​ൻ മ​ത്സ​രം

അ​ൽ​ഖോ​ബാ​ർ: ത​നി​മ സാം​സ്​​കാ​രി​ക വേ​ദി അ​ൽ​ഖോ​ബാ​ർ വ​നി​താ​വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ‘ത​ർ​ത്തീ​ൽ 2020’എ​ന്ന പേ​രി​ൽ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​നു​മോ​ദ​ന സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന പ​ണ്ഡി​ത​യും പ്ര​ഭാ​ഷ​ക​യു​മാ​യ സി.​വി. ജ​മീ​ല വി​ജ​യി​ക​ളെ പ്ര​ഖാ​പി​ച്ചു. ഷാ​സി​യ വ​ലി​യ പീ​ടി​ക​ക്ക​ൽ ഒ​ന്നാം സ്ഥാ​ന​വും റ​ഹ്​​മ ഹ​ബീ​ബ് ര​ണ്ടാം സ്ഥാ​ന​വും സാ​ഹി​ദ സു​ബൈ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ റ​സീ​ന റ​ഷീ​ദ്, താം​ഹീ​ദു​ൽ മ​ർ​അ ഡ​യ​റ​ക്ട​ർ ആ​രി​ഫ കോ​യ എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ന​ജ്മ അ​ബ്​​ദു​ൽ വ​ഹാ​ബ്, ഖ​ദീ​ജ ഫാ​റൂ​ഖ്, നാ​സ്നി​ൻ ന​വാ​ബ്‌ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.