ദമ്മാം: ലോകത്തിന് നഴ്സുമാർ നൽകുന്ന വിലമതിക്കാനാവാത്ത സേവനങ്ങളെ പ്രശംസിച്ച് ലുലു ഹൈപർമാർക്കറ്റ് ആശംസവചനങ്ങൾ ആലേഖനം ചെയ്ത പ്രത്യേക കാരി ബാഗുകൾ പുറത്തിറക്കി. ലോക നഴ്സസ് ദിനത്തോടനുബന്ധിച്ചാണ് മുഴുവൻ ബ്രാഞ്ചുകളിലും ‘താങ്ക് യു ഹീറോസ്’എന്ന പേരിൽ ബാഗുകൾ ഇറക്കിയത്. കോവിഡ് 19 പശ്ചാത്തലത്തിൽ ലോകമാകെ ഉറ്റുനോക്കുന്ന പ്രവർത്തനമാണ് നഴ്സുമാരുടേത്.
അവരുടെ ആ മഹത്തായ സേവനങ്ങളോടുള്ള ആദരസൂചകമായാണ് കാരിബാഗുകൾ ഇറക്കിയതെന്നും അവർക്കായി ശാഖകളിൽ പ്രത്യേക കൗണ്ടറുകൾ ഒരുക്കിയതെന്നും മാനേജ്മെൻറ് പറഞ്ഞു. ലുലുവിെൻറ ലോകമൊട്ടാകെയുള്ള 188 സ്റ്റോറുകളിലും ഇത്തരത്തിൽ സാമൂഹിക പ്രസക്തിയുള്ളതും പ്രകൃതി സൗഹൃദപരവുമായ പരിപാടികൾ ആവിഷ്കരിക്കാറുണ്ടെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.