ജിദ്ദ: സന്നദ്ധ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിന് ആരംഭിച്ച വളൻറിയർ വെ ബ് പോർട്ടൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുമായി ലിങ്ക് ചെയ്തിട്ടുള്ള ഇൗ പോർട്ടൽ വളൻറി യർ പ്രവർത്തനം ഏകോപിപ്പിക്കാൻ ഉദേശിച്ചുള്ളതാണ്.
രാജ്യത്തിെൻറ ദേശീയ സമഗ്ര സാമ്പത്തിക സാമൂഹിക സാംസ്കാരിക പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ഭാഗമാണ് ഇൗ പോർട്ടലും. ഒപ്പം നിലവിൽ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥ മനസ്സിലാക്കി ആവശ്യക്കാർക്ക് സഹായങ്ങൾ എത്തിക്കലും ഇതിെൻറ പിന്നിലെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരും രാജ്യത്തെയും സമൂഹത്തെയും സേവിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ ഇൻഫർമേഷൻ സെൻററുമായി പോർട്ടലിനെ ബന്ധിപ്പിക്കും.
സന്നദ്ധ പ്രവർത്തനം നടത്തിയ സമയം, നടത്തിയതും നടത്തേണ്ടായ സ്ഥലങ്ങൾ എന്നിവ പോർട്ടലിൽ നിന്നറിയാൻ സാധിക്കും. കൂടാതെ സന്നദ്ധ പ്രവർത്തരായ പുരുഷന്മാരും സ്ത്രീകളുമായ വളൻറിയർമാർക്ക് ഉപകാരപ്പെടുന്ന മറ്റു സേവനങ്ങളും പോർട്ടലിലുണ്ട്. ഒാരോരുത്തരുടെയും കഴിവുകൾ ആവശ്യമായ മേഖലയിൽ സേവനം ചെയ്യാനുള്ള അവസരമൊരുക്കുന്നതും കൂടിയാണിത്.
കോവിഡ് ഭീഷണിയെ നേരിടുന്ന സൗദി അറേബ്യയും ലോകവും മൊത്തത്തിൽ അനുഭവിക്കുന്ന നിലവിലെ അവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പോർട്ടൽ മാനവ വിഭവ, സാമൂഹിക വികസന മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മഹാമാരിയാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറക്കാനും പുതിയ പോർട്ടൽ സഹായകമാകുമെന്നാണ് മാനവ വിഭവ ശേഷി വകുപ്പ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.