ജിദ്ദ: സൗദിയിൽ ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്കിടയിൽ കോവിഡ്-19നെക്ക ുറിച്ച് ബോധവത്കരണം നടത്താൻ മലയാളത്തിൽ ലഘുലേഖ പ്രസിദ്ധീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യകാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി ആരംഭിച്ച ‘സംതൃപ്ത ജീവിതം’ എന്ന കാമ്പയിനിെൻറ ഭാഗമായി വിവിധ ഭാഷകളിൽ ലഘുലേഖകൾ പ്രസിദ്ധീകരിക്കുന്ന കൂട്ടത്തിലാണ് മലയാളത്തിലും അവ ഇറക്കിയത്.
കൊറോണ പകരുന്ന മാർഗങ്ങൾ, കൊറോണയുടെ ലക്ഷണങ്ങൾ, മുൻകരുതലുകൾ, രോഗലക്ഷണങ്ങൾ പ്രകടമായാൽ ശ്രദ്ധിക്കേണ്ടത് എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ നാലു പേജുകളിലായാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാവുകയോ കൊറോണ പടർന്നുപിടിച്ച ഏതെങ്കിലും രാജ്യങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ സന്ദർശനം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ 937 എന്ന ആരോഗ്യ മന്ത്രാലയത്തിെൻറ ടോൾഫ്രീ നമ്പറിൽ വിളിക്കണമെന്ന് ലഘുലേഖയിൽ പറയുന്നു. മലയാളികളുടെ വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും മറ്റും ലഘുലേഖ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.