ജിദ്ദ സാദാത്ത് കൂട്ടായ്മ ഹറാസാത്ത് വില്ലയിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ പങ്കെടുത്തവർ
ജിദ്ദ: പാരമ്പര്യത്തിെൻറ മഹിത സ്മരണകൾ പുതുക്കി ജിദ്ദ സാദാത്ത് കൂട്ടായ്മ (ജെ.എസ്.കെ) സംഘടിപ്പിച്ച ‘സ്നേഹ സംഗമം 2026’ ഹറാസാത്ത് വില്ലയിൽ നടന്നു. യമനീ പാരമ്പര്യമുള്ള കേരളത്തിലെ വിവിധ തങ്ങൾ കുടുംബങ്ങളിൽപ്പെട്ട ജിദ്ദയിലെ പ്രവാസി മലയാളികളുടെ ഈ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
ജിദ്ദ സാദാത്ത് കൂട്ടായ്മ പ്രസിഡൻറ് ഉബൈദുല്ലാ തങ്ങൾ മേലാറ്റൂരിെൻറ അധ്യക്ഷതയിൽ ചേർന്ന സംഗമം സിദ്ധീഖ് തങ്ങൾ പട്ടർകടവ് (മക്ക) ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദീൻ തങ്ങൾ (വേങ്ങൂർ) പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. ആരോഗ്യവും പരിരക്ഷയും എന്ന വിഷയത്തിൽ ഷക്കീർ തങ്ങൾ പൊന്മുണ്ടം ക്ലാസ്സെടുത്തു. പ്രവാസ ജീവിതത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പുതുതലമുറയുടെ ഉന്നത വിദ്യാഭ്യാസത്തിനുമായി എജു വിങ്, ജോബ് വിങ്, മീഡിയ വിങ്, ടൂർ വിങ്, റിലീഫ് വിങ്, ബിസിനസ് വിങ്, മാര്യാജ് വിങ് തുടങ്ങിയ കർമ പദ്ധതികൾ ജിദ്ദ സാദാത്ത് കൂട്ടായ്മ ലക്ഷ്യം വെക്കുന്നുണ്ട്.
മുനവ്വർ തങ്ങൾ തിരൂർ, ഇബ്രാഹിം തങ്ങൾ പഴമള്ളൂർ, സഈദ് തങ്ങൾ (സോണി), പൂക്കുഞ്ഞി തങ്ങൾ കരിങ്കല്ലത്താണി, ഹുസൈൻ തങ്ങൾ നാദാപുരം, അബ്ദുൽ റഹീം തങ്ങൾ മഞ്ചേരി (ലുലു), ഹാരിസ് തങ്ങൾ ചെന്നൈ, ഹബീബ് അസ്‌ലം തങ്ങൾ പരപ്പനങ്ങാടി, അഷ്‌റഫ് കുഞ്ഞി തങ്ങൾ പുത്തനങ്ങാടി, ഹസീബ് തങ്ങൾ ചേളാരി, ഇദ്രീസ് തങ്ങൾ ചെട്ടിപ്പടി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
മുബാരിസ് തങ്ങൾ ഹുദവി, റഫീഖ് തങ്ങൾ വെങ്ങാട്, റംസി ഹാഷിം തങ്ങൾ വേങ്ങര, സിറാജുദ്ധീൻ തങ്ങൾ വേങ്ങര, കോയക്കുട്ടി തങ്ങൾ വടക്കാങ്ങര, ശകീർ തങ്ങൾ പരപ്പനങ്ങാടി, ജസീൽ തങ്ങൾ വടക്കാങ്ങര, മുഷ്താഖ് തങ്ങൾ പാണായി, ഷമീം തങ്ങൾ കരിപ്പോൾ, സഫീർ തങ്ങൾ കരിപ്പോൾ, വഹാബ് തങ്ങൾ വയനാട്, വഹാബ് (ഇണ്ണി) തങ്ങൾ മമ്പാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി കൂരിയാടിന് ചടങ്ങിൽ സ്നേഹാദരം നൽകി ആദരിച്ചു. പ്രഭാഷണങ്ങൾ, ക്വിസ് പ്രോഗ്രാം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള മത്സരങ്ങൾ, ഗാനാലാപനം, പരിചയപ്പെടൽ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി. കുടുംബിനികൾ തയ്യാറാക്കിയ മധുരപലഹാരങ്ങളും കൊച്ചു കുട്ടികളുടെ കലാമത്സരങ്ങളും ഏറെ ആകർഷകമായിരുന്നു. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് കോയ തങ്ങൾ കൂരിയാട് സ്വാഗതവും നാഫിഹ് തങ്ങൾ കോഴിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.