റിയാദ്: ഇസ്രായേല്‍ പൗരന്മാര്ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരു മെന്ന് സൗദി വിദേശകാര്യ മന്ത്രി. പ്രത്യേക സാഹചര്യങ്ങളില്‍ സൗദിയിലേക്ക് പോകുന്നതിന് പ ൗരന്മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രായേല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഇസ്രായേല്‍ പാസ്പോർട്ടുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ വിലക്കുണ്ട്. വിലക്ക് അതേപടി ഇനിയും തുടരുമെന്ന് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു. സൗദിയുടെ ഇസ്രായേല്‍ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇസ്രായേലുമായുള്ള സൗദിയുടെ ബന്ധം ഫലസ്തീനുമായി സമാധാന കരാറില്‍ ഒപ്പുവെക്കുന്നതിനെ ആശ്രയിച്ചായിരിക്കുമെന്നും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനെ സൗദി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമാനുസൃതമായ എല്ലാ അവകാശങ്ങളും ഫലസ്തീനികള്‍ക്ക് ലഭ്യമാക്കി പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരമുണ്ടാവുക എന്നതാണ് സൗദിക്ക് പ്രധാനം. ഈ ലക്ഷ്യത്തോടെ നടത്തുന്ന എല്ലാ ശ്രമങ്ങളെയും സൗദി പിന്തുണക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹജ്ജ്, ഉംറ നിർവഹിക്കുന്നതിനും വ്യവസായിക ചർച്ചകള്‍ നടത്തുന്നതിനും സൗദിയിലേക്ക് പോകാന്‍ പൗരന്മാരെ അനുവദിക്കുന്ന തീരുമാനം ഇസ്രായേല്‍ ആഭ്യന്തരമന്ത്രാലയമാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.