ജിദ്ദ: സൗദി അറേബ്യയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഇനി ചൈനീസ് ഭാഷാപഠനവും. തിരഞ്ഞെട ുക്കപ്പെട്ട ചില സ്കൂളുകളിലാണ് ചൈനീസ് ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു ള്ള സൗകര്യമൊരുക്കുന്നത്. രണ്ടാം സെമസ്റ്ററിെൻറ തുടക്കത്തിൽ ചൈനീസ് പഠിപ്പിക്കാൻ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അൽശഹ്രി പറഞ്ഞു. എട്ട് സെക്കൻഡറി ബോയ്സ് സ്കൂളുകളിലാണ് ആദ്യം പഠനസൗകര്യമൊരുക്കുക. റിയാദിൽ നാലും ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും രണ്ടുവീതവും സ്കൂളുകളിൽ പഠനസൗകര്യമൊരുക്കും.
താൽപര്യമുള്ളവർക്കാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കുന്നതെന്നും നിർബന്ധിത വിഷയമല്ലെന്നും വക്താവ് പറഞ്ഞു. അതേസമയം, സൗദിയിലെ ഹൈസ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാനുള്ള തീരുമാനത്തിന് സൗദിയിലെ ചൈനീസ് അംബാസഡർ ചെൻവെയ് ക്വിങ് ട്വിറ്ററിലൂടെ ആശംസ നേർന്നു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.സൗദി സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും ചൈനീസ് ഭാഷ ഉൾപ്പെടുത്തണമെന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നിർദേശം നടപ്പാക്കുന്ന സുപ്രധാന നടപടിയെ അഭിനന്ദിക്കുന്നുവെന്നും ചൈനീസ് ഭാഷ ഭാവിയുടെ ഭാഷയാണെന്നും കിരീടാവകാശിയുടെ കാഴ്ചപ്പാടിന് നന്ദി പറയുകയാണെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.