മക്ക: ജീസാനിൽ ജയിലിൽ കഴിയുന്ന പിതാവ് സൈദ് സലീമിനെ കാണാൻ നാട്ടിൽനിന്നെത്തിയ നീല ഗിരി ദേവർഷോല സ്വദേശി സക്കീർ ഹുസൈന് അതിനുള്ള വഴി തെളിഞ്ഞു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറയും ജീസാനിലെ സാമൂഹിക പ്രവർത്തകരുടെയും ശ്രമഫലമായി സക്കീർ ഹുസൈനും മാതാവ് സഫിയക്കും പിതാമഹൻ മുഹമ്മദലി ഹാജിക്കും ജീസാനിലെത്തി ജയിലിലുള്ള സൈദ് സലീമിനെ കാണാൻ അവസരം ഒരുങ്ങിയിട്ടുണ്ട്. മക്കയിലുള്ള കുടുംബം അടുത്ത ദിവസംതന്നെ ജീസാനിലേക്കു തിരിക്കും.
അർബുദ രോഗം ശരീരത്തെ തളർത്തിയെങ്കിലും പിതാവിനെ കാണണം എന്നുള്ള മോഹവുമായാണ് സക്കീർ ഹുസൈനും മാതാവും പിതാമഹനും ഉംറ നിർവഹിക്കാനായി മക്കയിലെത്തിയത്. തെൻറ ആഗ്രഹം ഏതെങ്കിലുമൊക്കെ വഴികളിലൂടെ നിറവേറുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു സക്കീർ ഹുസൈൻ. ഇതുസംബന്ധിച്ച വാർത്ത വ്യാഴാഴ്ച ‘ഗൾഫ് മാധ്യമ’വും ‘മീഡിയവൺ’ ചാനലും പുറത്തുവിട്ടതിനു ശേഷം ഇവരെ സഹായിക്കാനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അനേകം അന്വേഷണങ്ങളാണ് വന്നത്. ജീസാനിലേക്ക് പോകുന്നതിനായി കുടുംബത്തിനുള്ള വിമാന ടിക്കറ്റുകളുടെ ചെലവും മറ്റു ചെലവുകളും വഹിക്കുന്നതടക്കമുള്ള സഹായ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള വിളികളായിരുന്നു എല്ലാം. എല്ലാവരുടെയും സഹായത്തോടെ ആഗ്രഹം നിറവേറുന്നതിലുള്ള സന്തോഷത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.