സൗദി അറേബ്യയിൽ ഹാഫ്​ പേ ബാക്​ ഓഫറുമായി സണ്ണക്സ്​

റിയാദ്​: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ അന്നപൂർണ അപ്പാരൽസ്​​ ലിമിറ്റഡി​െൻറ ഫാഷൻ ബ്രാൻഡായ സണ്ണക്സ്​ ഈദ്​ ആഘോഷങ്ങളോടനുബന്ധിച്ച്​ സൗദി അറേബ്യയിൽ ‘ഹാഫ്​ പേ ബാക്’​ ​പ്രമോഷൻ പ്രഖ്യാപിച്ചു. മാർച്ച്​ എട്ട്​ മുതൽ 19 വരെയാണ്​ പ്രമോഷൻ കാലയളവ്​. ഈ സമയങ്ങളിൽ 200 സൗദി റിയാലിന്​ പർച്ചേസ്​ ചെയ്യുന്നവർക്ക്​ 100 റിയാൽ മൂല്യമുള്ള ഷോപ്പിങ്​ വൗച്ചർ സൗജന്യമായി ലഭിക്കും.

ഷോപ്പിങ്​ നടത്തുന്ന അന്നു തന്നെ വൗച്ചർ റഡീം ചെയ്യാനാവും. മാർച്ച്​ 19 വരെ സൗദി അറേബ്യയിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്​. ഏത്​ കാലാവസ്ഥക്കും അനുയോജ്യമായ രീതിയിലാണ്​ സണ്ണക്സിന്‍റെ ജീൻസ്​ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ രൂപകൽപന. മിതമായ നിരക്കിൽ മികച്ച ഗുണനിലവാരമാണ്​ കമ്പനി ഉറപ്പുനൽകുന്നത്​.

Tags:    
News Summary - Sunnex with half pay back offer in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.